സുനിൽ ഒറ്റപ്പാലം
പെന്തെക്കോസ്റ്റൽ യൂത്ത് കൗൺസിൽ(PY C)തൃശൂർ ജില്ല പ്രവർത്തനോദ്ഘാടനവും , സംഗീത സായാഹ്നവും ജൂലൈ 10 ഞായറാഴ്ച വൈകിട്ട് 5-30 ന് തൃശൂർ ഫുൾ ഗോസ്പൽ ചർച്ച് മിഷൻ ക്വാട്ടേഴ്സിൽ വച്ച് നടക്കും പ്രശസ്ത സംഗീത സംവിധായകൻ ശ്രീ മോഹൻ സിത്താര ഉത്ഘാടനം നിർവഹിക്കും. ഇമ്മാനുവേൽ ഹെൻട്രി സംഗീത സായാഹ്നത്തിന് നേതൃത്വം വഹിക്കും. കേരള ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ ലയണൽ തോമസ് മുഖ്യ അതിഥിയായിരിക്കും. പി.വൈ.സി സംസ്ഥാന വൈസ് പ്രസിഡന്റ് ബ്ലസൻ ജോർജ്ജ് മുഖ്യ സന്ദേശം നൽകും . വിവിധ സഭാസംഘടന നേതാക്കളും പങ്കെടുക്കുമെന്നു സംഘാടകർ അറിയിച്ചു. പാസ്റ്റർ എ.കെ പൗലോസ് പാസ്റ്റർ തോമസ് ജോൺ എന്നിവർ നേതൃത്വം നൽകും.

PYC (പെന്തക്കോസ്ത് യൂത്ത് കൗൺസിൽ) എന്ന യുവജന സംഘടനയുടെ പ്രവർത്തനങ്ങൾ അനുഗ്രഹമായി നടന്നുവരുന്നു.“സഭയിൽ നിന്നും സമൂഹത്തിലേയ്ക്ക്” എന്ന ആപ്തവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് കഴിഞ്ഞ കാലങ്ങളിൽ പി.വൈ.സി. തൃശൂർ ജില്ലയിലും സഭയിലും സഭയിൽനിന്ന് സമൂഹത്തിലേയ്ക്കും യേശുക്രിസ്തുവിന്റെ സ്നേഹം പകർന്നുനല്കുവാൻ ആവോളം പ്രവർത്തിച്ചു വരികയാണ്. പരസ്യയോഗങ്ങൾ, എയ്ഡ്സ് ദിന ബോധവത്കരണം, വിദ്ധ്യാഭയാസസഹായവിതരണം, ഡയാലിസിസ് രോഗികൾക്കുള്ള സഹായം, പ്രളയാനന്തര ചാരിറ്റി, എക്പിരിമെന്റ് ഷോയിലൂടെ സ്കൂൾ-കലാലയ പരിസരങ്ങളിൽ ലഹരിവിരുദ്ധ ബോധവത്ക്കരണം, ഓട്ടിസം സ്കൂളിലെ വൺഡെ പ്രോഗ്രാം കായികമേഘലയിലെ മുൻനിരയിലേയ്ക്ക് കഴിവുള്ള നമ്മുടെ കുഞ്ഞുങ്ങളെ എത്തിക്കുവാൻ തോപ്പ് സ്റ്റേഡിയത്തിൽ നടത്തിയ സ്പോർട്സ് ഡെ, കോവിഡ്കാലത്തെ പ്രവർത്തനങ്ങൾ (മറുകര) തുടങ്ങി ധാരാളം സമൂഹത്തിൽ പാർശ്വവല്ക്കരിക്കപ്പെടുന്നതും അടിരന്തിരമായി ഇടപെടേണ്ടതുമായ സാഹചര്യങ്ങളിൽ അഭിമാനകരമായ പ്രവർത്തനം കാഴ്ചവയ്ക്കാൻ ഇതിനോടകം കഴിഞ്ഞു നമ്മുടെ യുവതലമുറകൾ ലക്ഷ്യബോധമുള്ളവരാക്കി കർമ്മനിരതരാക്കി നിർത്തുവാൻ പരമാവധി ശ്രമിച്ചു വരുന്നു.





