ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ ഒലവക്കോട് സെന്റർ ഇന്ന് പുതിയ ഭരണ സമിതി നിലവിൽ വന്നു. പ്രസിഡന്റ് പാസ്റ്റർ എം കെ ജോയിയുടെ അധ്യക്ഷതയിൽ മുണ്ടൂർ ദൈവസഭയിൽ കൂടിയ യോഗത്തിലാണ് പുതിയ കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തത്, വൈസ് പ്രസിഡണ്ട് ആയി പാസ്റ്റർ ഷാജി ജോർജ്, സെക്രട്ടറിയായി പാസ്റ്റർ T. ജോസഫ് ( ബിജോയ് തോമസ്), ജോയിന്റ് സെക്രട്ടറിമാരായി പാസ്റ്റർ പി ജെ ഫിലിപ്പ്, ബ്രദർ ബിജു ടി.ജെ എന്നിവരെയും തിരഞ്ഞെടുത്തു. ബ്രദർ തോമസ് പട്ടേരിൽ ആണ് ട്രഷറർ. ഇവരെ കൂടാതെ പാസ്റ്റർ ജിമ്മിച്ചൻ ആന്റണിയെ പ്രയർ കൺവീനറായും പാസ്റ്റർ പീറ്ററിനെ പബ്ലിസിറ്റി കൺവീനറായും തിരഞ്ഞെടുത്തു.
പാസ്റ്റർ പി ഡി മാർക്കോസ്, പാസ്റ്റർ വി.ജെ അച്ഛൻകുഞ്ഞ്, പാസ്റ്റർ ബിനു സക്കറിയ, പാസ്റ്റർ ഫിലിപ്പ് തോമസ്,പാസ്റ്റർ റെജി ജോസഫ്, ബ്രദർ ജയ ഗിരീഷ് മുണ്ടൂർ, ബ്രദർ ജോൺസൺ ഇലക്ക് എന്നിവരെ എക്സിക്യൂട്ടീവ് കമ്മറ്റി മെമ്പർ ആയും തിരഞ്ഞെടുത്തു.
K.T. ജോസഫ് പാലക്കാട്




