വാർത്ത: ഷാജി വർഗ്ഗീസ് കലയപുരം
കോട്ടയം നഗരമധ്യത്തിൽ പതിനെട്ടുകാരനെ തല്ലിക്കൊന്ന് ഗുണ്ടാ സംഘം.
നഗരമധ്യത്തില്‍ അരുംകൊല.വിമരലഗിരി സ്വദേശിയെ തല്ലിക്കൊന്നിട്ടത് കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനു മുന്നില്‍.നിരവധി ക്രമിനല്‍ കേസുകളില്‍ പ്രതിയായ ഗുണ്ടയെ പോലീസ് മണിക്കൂറുകള്‍ക്കുള്ളില്‍ പൊക്കി.ഇന്നലെ അര്‍ദ്ധരാത്രിയാണ് സംഭവം.വിമലഗിരി സ്വദേശി ഷാരോണ്‍ ബാബു(19)വിനെയാണ് ഗുണ്ടാസംഘം അടിച്ചും ചവിട്ടിയുംവകവരുത്തിയത്.പ്രതി പി.ഡബ്ല്.യു റസ്റ്റ് ഹൗസിന് അടുത്ത് താമസിയ്ക്കുന്ന ജോമോന് കെ.ജോസിനെ(കെ.ഡി.ജോമോന്-40) പോലീസ് കസ്റ്റഡിയിലെടുത്തു.ഷാരോണ്‍ ബാബുവിന്റെ മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.ഞായറാഴ്ച അര്‍ദ്ധരാത്രിയാണ് കേസിനാസ്പദമായ സംഭവം.നിരവിധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ജോമോന് അടുത്തിടെ ഓട്ടോറിക്ഷാ ഡ്രൈവറെ ആക്രമിച്ച് കവര്‍ച്ച നടത്തിയ കേസില്‍ പ്രതിയായിരുന്നു.ഇയാള്‍ക്കെതിരെ കാപ്പ ചുമത്തി നാടുകടത്തുന്നതിനുള്ള നടപടികള്‍ പോലീസ് ആരംഭിച്ചിരുന്നു.ഇതിനിടെയാണ് ജോമോനും സംഘവും ഷാരോണിനെ ആക്രമിച്ചുകൊന്നത്.




