Home Daily news ഐ.പി.സി സണ്ടേസ്കൂൾസ് തിരുവനന്തപുരം മേഖല താലന്തു പരിശോധന 27 – ന് , ലിസ്റ്റ് സമർപ്പിക്കേണ്ട...

ഐ.പി.സി സണ്ടേസ്കൂൾസ് തിരുവനന്തപുരം മേഖല താലന്തു പരിശോധന 27 – ന് , ലിസ്റ്റ് സമർപ്പിക്കേണ്ട അവസാന തീയതി നവം 20

0

വാർത്ത :- പോൾ രഞ്ചിത്ത് തിരുവനന്തപുരം

ഐ പി.സി തിരുവനന്തപുരം മേഖലാ സണ്ടേസ്കൂൾസ് താലന്ത് പരിശോധന നവംബർ 27 ശനിയാഴ്ച രാവിലെ 8.30 മുതൽ നടക്കും
നാലാഞ്ചിറ ഐ. പി.സി ജയോത്സവം വർഷിപ്പ് സെന്ററിൽ വച്ചാണ് താലത്തു പരിശോധന നടക്കുന്നത്.. താലന്ത് പരിശോധനക്ക് പങ്കെടുക്കുന്നവരുടെ ലിസ്റ്റ് സെന്ററുകളിൽ നിന്നും നവംബർ 20 ശനിയാഴ്ച വൈകുന്നേരം 05.00 മണി വരെ സ്വീകരിക്കും. എല്ലാവർക്കും ഉച്ച ഭക്ഷണം ക്രമീകരിക്കുന്നതാണ്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തപ്പെടുന്ന താലന്തു പരിശോധനയുടെ രജിസ്‌ട്രേഷൻ അന്നേ ദിവസം രാവിലെ 08.15ന് ആരംഭിക്കും. നാലാഞ്ചിറ സ്റ്റെപ്പ് ജങ്ഷനിൽ നിന്നും വാഹന ക്രമീകരണങ്ങൾ ഉണ്ടായിരിക്കുന്നതാണ്. കഴിഞ്ഞ വർഷം ലോക്ക് ഡൗൺ ആയിരുന്നതിനാൽ വാർഷിക സമ്മേളനം നടത്തുവാൻ കഴിഞ്ഞിരുന്നില്ല. ആയതിനാൽ 2019 ലെ താലന്തു പരിശോധനാ വിജയികൾക്കുള്ള സമ്മാനദാനം താലന്ത് പരിശോധനയുടെ സമാപന സമ്മേളനത്തിൽ നിർവ്വഹിക്കുന്നതാണ്. മുൻ കാല സണ്ഡേസ്കൂൾ പ്രവർത്തകരെ കൂടാതെ ഐ. പി. സി. തിരു. മേഖലാ പ്രസിഡന്റ് പാ. കെ. സി. തോമസ്, ഐ. പി. സി. കേരളാ സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി പാ. ദാനിയേൽ കൊന്ന നിൽക്കുന്നതിൽ എന്നിവർ മുഖ്യ അതിഥികൾ ആയിരിക്കും. സെന്ററുകളിൽ നിന്നുള്ള താലന്ത് പരിശോധനാ വിജയികളുടെ ലിസ്റ്റ് നവംബർ 20 ന് മുൻപ് താലന്ത് ബോർഡ് ചെയർമാൻ, ബ്ര. ഷിബു വിക്ടർ (+918113883340), കൺവീനർ ബ്ര. വിൻസെന്റ്‌ ശാമുവേൽ (+919495709678) എന്നിവരുടെ കൈവശം ലഭിച്ചു എന്ന് ഉറപ്പ് വരുത്തുക. കൂടുതൽ വിവരങ്ങൾക്ക് പാസ്റ്റർ. എൻ വിജയകുമാർ (കോഡിനേറ്റർ)+919447000181
തിരു. മേഖലാ സണ്ടേസ്കൂൾസ് അസോസിയേഷൻ പ്രസിഡന്റ്
ജയ്സൺ സോളമൻ
മേഖലസെക്രട്ടറി പിന്റോ ജോയ് എന്നിവർ നേതൃത്വം നൽകുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here