Home Daily news അബുദാബിയിൽ സ്ഫോടനം; വിമാനത്താവള ത്തിലും തീപിടുത്തം. ഇന്ധന ടാങ്കറുകൾ പൊട്ടിതെറിച്ചു

അബുദാബിയിൽ സ്ഫോടനം; വിമാനത്താവള ത്തിലും തീപിടുത്തം. ഇന്ധന ടാങ്കറുകൾ പൊട്ടിതെറിച്ചു

0

തോമസ് ജേക്കബ് കണ്ണൂർ

അബുദാബി: അബുദാബിയിൽ രണ്ടിടങ്ങളിലായി സ്ഫോടനം. അബുദാബിയിലെ അൽ മുസഫയിൽ മൂന്ന് പെട്രോൾ ടാങ്കറുകൾ സ്ഫോടനത്തിൽ പൊട്ടിത്തെറിച്ചു. അബുദാബി വിമാനത്താവളത്തിന് നേരെയും ആക്രമണമുണ്ടായി. ഇന്ധന ടാങ്കറുകൾ പൊട്ടിത്തെറിക്കാനിടയായതും വിമാനത്താവളത്തിലും തീപിടിത്തത്തിനും കാരണം
ഡ്രോൺ ആക്രമണമാണെന്ന് സംശയിക്കുന്നതായി
അബുദാബി പോലീസ് അറിയിച്ചു. ആളപായമോ
മറ്റു നാശനഷ്ടങ്ങളോ ഔദ്യോഗികമായി റിപ്പോർട്ട്
ചെയ്യപ്പെട്ടിട്ടില്ല.
ആക്രമണത്തിന്റെ ഉത്തരവാദിത്തം യെമൻ ഹൂതി വിമതർ ഏറ്റെടുത്തതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. എണ്ണ കമ്പനിയായ അഡ്ാകിന്റെ സംഭരണശാലയ്ക്ക് സമീപത്ത് നിന്നും പെട്രോളിയം ഉത്പന്നങ്ങളുമായി പോകുകയായിരുന്ന എണ്ണ ടാങ്കറുകളാണ് സ്ഫോടനത്തിൽ പൊട്ടിത്തെറിച്ചത്.
അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ നിർമാണ മേഖലയിലും തീപിടിത്തമുണ്ടായി. ഇതും ഡ്രോൺ ആക്രമണമാണെന്നാണ് പോലീസ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.
അധികൃതർ വിപുലമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാര്യമായ നാശനഷ്ടങ്ങൾ ഇല്ലെന്നാണ് അബുദാബി പോലീസ് അറിയിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here