Home Daily news സംസ്ഥാനത്ത് അഞ്ച് (5) ജില്ലകളിൽ(കാറ്റഗറി 2) പള്ളി ആരാധനകൾ ഓൺലൈനിൽ മാത്രം

സംസ്ഥാനത്ത് അഞ്ച് (5) ജില്ലകളിൽ(കാറ്റഗറി 2) പള്ളി ആരാധനകൾ ഓൺലൈനിൽ മാത്രം

0

തോമസ് ജേക്കബ് കണ്ണൂർ

മൂന്നായി തിരിച്ചുള്ള നിയന്ത്രണങ്ങൾ ഇങ്ങനെ
കാറ്റഗറി 1 (A)
a) ആശുപതിയിൽ പ്രവേശിപ്പിക്കുന്നവരുടെ നിരക്ക് ബേസ് ലൈൻ തീയ്യതിയിൽ നിന്ന് (ജനുവരി 1) ഇരട്ടിയാവുകയാണെങ്കിൽ, ഐ സി യു വിൽ പ്രവേശിപ്പിക്കപ്പെട്ട കോവിഡ് രോഗികളുടെ നിരക്ക് 50 ശതമാനത്തിൽ കൂടുതലാവുകയാണെങ്കിൽ അവ കാറ്റഗറി 1 ൽ ഉൾപ്പെടും
b) നിലവിൽ എറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലകളാണ് കാറ്റഗറി 1 ൽ ഉള്ളത്.
c) ജില്ലയിൽ എല്ലാ സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ, മത, സാമുദായിക, പൊതു പരിപാടികൾക്കും വിവാഹം, മരണാനന്തര ചടങ്ങുകൾക്കും പരമാവധി 50 പേർക്ക് പങ്കെടുക്കാവുന്നതാണ്.
കാറ്റഗറി 2 (B)
a) ജില്ലയിൽ ആശുപതിയിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ള രോഗികളിൽ 10 ശതമാനത്തിൽ കൂടുതൽ കോവിഡ് രോഗികൾ ആകുന്നുവെങ്കിൽ, ഐ സി യു വിൽ പ്രവേശിപ്പിക്കപ്പെട്ട കോവിഡ് രോഗികളുടെ നിരക്ക് ബേസ് ലൈൻ തീയതിയിൽ നിന്ന് (ജനുവരി 1) ഇരട്ടിയാവുകയാണെങ്കിൽ അവ കാറ്റഗറി 2 ൽ ഉൾപ്പെടും. —

നിലവിൽ തിരുവനന്തപുരം, പാലക്കാട്, ഇടുക്കി, പത്തനംതിട്ട, വയനാട് ജില്ലകളാണ് കാറ്റഗറി 2ൽ ഉള്ളത്.
b) ഇത്തരം ജില്ലകളിൽ സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ, മത, സാമുദായിക, പൊതു പരിപാടികൾ ഒന്നും തന്നെ അനുവദിക്കില്ല.
c) മതപരമായ ആരാധനകൾ ഓൺലൈൻ ആയി മാത്രം നടത്തേണ്ടതാണ്.
d) വിവാഹം, മരണാനന്തര ചടങ്ങുകൾക്ക്
പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കൂ.
കാറ്റഗറി 3 (C)
a) ജില്ലയിൽ ആശുപതിയിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ള രോഗികളിൽ 25 ശതമാനത്തിൽ കൂടുതൽ കോവിഡ് രോഗികൾ ആകുന്നുവെങ്കിൽ, അവ കാറ്റഗറി 3 ൽ ഉൾപ്പെടും.
b) നിലവിൽ ഒരു ജില്ലയും ഈ കാറ്റഗറിയിൽ ഇല്ല .

LEAVE A REPLY

Please enter your comment!
Please enter your name here