Home Daily news ചോലനായ്ക്കരുടെമുഖമായിരുന്ന ആദിവാസി വയോധികൻ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു

ചോലനായ്ക്കരുടെമുഖമായിരുന്ന ആദിവാസി വയോധികൻ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു

0

തോമസ് ജേക്കബ് കണ്ണൂർ

നിലമ്പൂർ: ചോലനായ്ക്കർ വിഭാഗത്തിന്റെ തലവനായിരുന്ന ആദിവാസി വൃദ്ധൻ കരുളായി ഉൾവനത്തിൽ വെച്ച് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. കരുളായി വാൾക്കെട്ട് മലയിൽ താമസിച്ചിരുന്ന കരിമ്പുഴ മാതനാണ് കൊല്ലപ്പെട്ടത്.ബുധനാഴ്ച രാവിലെ പാണപ്പുഴയ്ക്കും വാൾക്കെട്ട് യ്ക്കും ഇടയിലാണ് സംഭവമുണ്ടായത്. മലയ്ക്കും മാഞ്ചീരിയിലെ സംഗമ കേന്ദ്രത്തിലേക്ക് റേഷൻ വാങ്ങാൻ പോവുകയായിരുന്നു മാതനും കൂട്ടരും.

ആദിവാസി സംഘത്തിന് മുന്നിലേക്ക് ആന ചാടുകയായിരുന്നു. കൂട്ടത്തിലുണ്ടായിരുന്ന ചാത്തൻ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ഇയാൾ ഓടി രക്ഷപ്പെട്ടങ്കിലും മാതനെ രക്ഷപ്പെടുത്താനായില്ല. മാതന് ഓടി രക്ഷപ്പെടാൻ കഴിയാത്തതിനെ തുടർന്ന് ആന കുത്തുകയായിരുന്നു. ചാത്തൻ വിവരമറിയിച്ചതിനെ തുടർന്ന് കൂടുതൽ ആദിവാസികളും അധികൃതരും സ്ഥലത്തെത്തിയെങ്കിലും മൃതദേഹത്തിന്
ചുറ്റും ആനക്കൂട്ടം തമ്പടിച്ചതിനാൽ അടുത്ത് ചെല്ലാൻ കഴിഞ്ഞിരുന്നില്ല. ഏഷ്യയിലെ തന്നെ ഏറ്റവും സവിശേഷ പ്രാധാന്യമുള്ള പ്രാക്തന ഗോത്ര വിഭാഗങ്ങളിലൊന്നാണ് ചോലനായ്ക്കർ. ഗുഹയിൽ ജീവിക്കുന്ന അപൂർവ ഗോത്രവിഭാഗങ്ങളിലൊന്നാണിവർ.

LEAVE A REPLY

Please enter your comment!
Please enter your name here