വാർത്ത: പോൾ രഞ്ചിത്ത് തിരുവനന്തപുരം
പുനലൂർ: അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് ജനറൽ കൺവൻഷന് ഇന്ന് തുടക്കം കുറിക്കുന്നു. 5 ന് സമാപിക്കും. പുനലൂർ ബഥേൽ ബൈബിൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന കൺവെൻഷൻ അഡ്ഹോക്ക് കമ്മിറ്റി ചെയർമാനും എസ്.ഐ.എ.ജി. ജനറൽ സൂപ്രണ്ടുമായ പാസ്റ്റർ ഡോ. വി.ടി . എബ്രഹാം ഇന്ന് വൈകുന്നേരം 6.00 ന് ഉത്ഘാടനം നിർവ്വഹിക്കും.
കൺവൻഷനിൽ പാസ്റ്റർമാരായ ഡോ. കെ.ജെ. മാത്യു, ടി.ജെ. സാമുവൽ, എബ്രഹാം തോമസ് (എബി അയിരൂർ), ഡോ. കെ. മുരളീധർ എന്നിവർ വചനം ശുശ്രൂഷിക്കും. എ.ജി. ക്വയർ ഗാനശുശ്രൂഷ നയിക്കും.
ദിവസവും വൈകുന്നേരം 6 മണിക്ക് ആരംഭിക്കുന്ന യോഗങ്ങൾ രാത്രി 9.00 ന് അവസാനിക്കും . പ്രോട്ടോക്കോൾ അനുസരിച്ചായിരിക്കും വിശ്വാസികൾക്ക് പ്രവേശനം.




