ജിഎം തിരുവനന്തപുരം
സംസ്ഥാന പി.വൈ.പി.എ യുടെ 75ാം മത് ജനറൽ ക്യാമ്പിൽ നടത്തിയ ഡിബേറ്റിൽ ഒന്നാം സ്ഥാനം വയനാട് മേഖല കരസ്ഥമാക്കി.
പെന്തെക്കോസ്തു”” കാർ” സഞ്ചാരപഥം മുന്നോട്ടോ? പിറകോട്ടോ ? എന്ന വിഷയത്തിലാണ് ഡിമ്പേറ്റ് നടന്നത്. കേരളത്തിലെ വിവിധ മേഖലകൾ പങ്കെടുത്ത ഡിബേറ്റ്, പെന്തെക്കോസ്തു സമൂഹം ചർച്ച ചെയ്യുവാൻ മടിക്കുന്ന പ്രസ്തുത വിഷയം തീപാറുന്ന പോരാട്ട വാദങ്ങളിൽ ഐ.പി.സി കൽപറ്റ സെന്റർ.സന്ദീപ് വിളമ്പുകണ്ടം . റോബിൻ വിളമ്പുകണ്ടം, ബിനോയ് വിളമ്പുകണ്ടം എന്നീ സഹോദരന്മാർ വിജയികളായി.

പി. വൈ.പി.എ യുടെ എഴുപത്താഞ്ചാമത് ജനറൽ ക്യാമ്പിൽ വിവിധ പ്രോഗ്രാമുകളിലൂടെ നോർത്ത് മലബാറിനു അഭിമാനമായിമാറിയ സഹോദരന്മാർക്ക് ഐപിസി സ്റ്റേറ്റ് കൌൺസിൽ മെമ്പർ തോമസ് ജേക്കബ് കണ്ണൂർ ഒരു പ്രത്യേക അഭിമുഖത്തിൽ അഭിനന്ദനങ്ങൾ അറിയിച്ചു..




