Home Daily news ഐ.പി.സി ഫാമിലി കോൺഫ്രൻസ്‌ : ദേശീയ പ്രാർത്ഥനാ ദിനം മാർച്ച് 27 ന്

ഐ.പി.സി ഫാമിലി കോൺഫ്രൻസ്‌ : ദേശീയ പ്രാർത്ഥനാ ദിനം മാർച്ച് 27 ന്

0

വാർത്ത: ഷാജിവർഗ്ഗീസ് കലയപുരം

ഐ.പി.സി ഫാമിലി കോൺഫ്രൻസ്‌ :
ദേശീയ പ്രാർത്ഥനാ ദിനം മാർച്ച് 27 ന്.

ന്യുയോർക്ക്: ഐ.പി.സി ഫാമിലി കോൺഫ്രൻസിന്റെ അനുഗ്രഹത്തിനായി നോർത്തമേരിക്കയിലെയും കാനഡ യിലെയും മുഴുവൻ ഐ.പി.സി സഭകളും മാർച്ച് 27 ഞായറാഴ്ച പ്രത്യേക പ്രാർത്ഥനാ ദിനമായി വേർതിരിക്കും.2022 ആഗസ്റ്റ് 4 മുതൽ 7 വരെ ഒക്കലഹോമയിൽ നോർമൻ എംബസി സ്യൂട്ട് ഹോട്ടലിൽ വെച്ചാണ് കോൺഫ്രൻസ് നടത്തപ്പെടുക. പാസ്റ്റർ ജോ തോമസ് (ബാംഗ്ലൂർ), പാസ്റ്റർ സാം സ്റ്റോസ് (യു.എസ്.എ), ഡോ. എയ്ഞ്ചലാ സ്റ്റിവെൻസൻ, ഡോ. മറിയാമ്മ സ്റ്റീഫൻ എന്നിവരായിരിക്കും മുഖ്യ പ്രഭാഷകർ.പാസ്റ്റർ പി.സി.ജേക്കബ് (നാഷണൽ ചെയർമാൻ), ബ്രദർ ജോർജ് തോമസ് ( നാഷണൽ സെക്രട്ടറി), ബ്രദർ തോമസ് കെ. വർഗീസ് (നാഷണൽ ട്രഷറാർ), സിസ്റ്റർ ഗ്രേസ് സാമുവേൽ (ലേഡീസ് കോർഡിനേറ്റർ), ബ്രദർ ജസ്റ്റിൻ ഫിലിപ്പ് ( യൂത്ത് കോർഡിനേറ്റർ) എന്നിവരുടെ നേതൃത്വത്തിലായിരിക്കും കോൺഫ്രൻസ് നടത്തപ്പെടുക.
രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ipcfamilyconfernce.org എന്ന വെബ്സൈറ്റ് സന്ദർശിക്കണ മെന്ന് മീഡിയ കോർഡിനേറ്റർ ബ്രദർ ഫിന്നി രാജു അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here