വാർത്താ … എന്നെസ് നെല്ലിക്കുന്നം
ഇന്ത്യാ പെന്തെക്കോസ്തു ദൈവ സഭ കട്ടപ്പന സെന്ററിന്റെ 34-ാം മത് വാർഷിക കൺവെൻഷൻ ഏപ്രിൽ 28 മുതൽ 30 വരെ കട്ടപ്പന ഠൗൺഹാളിൽ ദിവസവും വൈകിട്ട് 6.30 മുതൽ 8-30 വരെ നടക്കും. സെന്റർ മിനിസ്റ്റർ പാസ്റ്റർ എം.റ്റി തോമസ് കൺവെൻഷൻ ഉത്ഘാടനം ചെയ്യും. പാസ്റ്ററന്മാരായ രാജു മേത്ര റാന്നി , തോമസ് ഫിലിപ്പ് വെന്മണി, പി.സി. ചെറിയാൻ റാന്നി എന്നിവർ വചനപ്രഘോഷണം നടത്തും. കോട്ടയം ബേർശേബ ഗോസ്പൽ വോയ്സ് ഗാനശുശ്രൂഷ നിർവഹിക്കും. വെള്ളി, ശനി, ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ 1 മണി വരെ പവർ കോൺഫ്രൻസ് നടക്കും. സെന്റർ എക്സിക്യൂട്ടിവ്സ് നേതൃത്വം നൽകും .




