വാർത്താ :- സുന്ദരേശൻ പോത്തൻകോട്
മനുഷ്യാവകാശ നിയമം ഉൾകൊണ്ടു മനുഷ്യന്റെ ധാർമ്മിക അവകാശങ്ങൾക്ക് വേണ്ടി. സമൂഹ മദ്ധ്യേ ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന HR F ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷൻ എന്ന മനുഷ്യാവകാശ സംഘടനയുടെ തിരുവനന്തപുരം ജില്ലാ സമ്മേളനം 2023 ആഗസ്റ്റ് 19 – ശനിയാഴ്ച രാവിലെ 10 മുതൽ വൈകിട്ട് 4 മണി വരെ . തിരുവനന്തപുരം കാഴ്ചബംഗ്ലാവിന്റെ എതിർ വശം സത്യൻ മെമ്മോറിയൽ ഹാളിൽ വച്ച് നടക്കും. HRF ദേശീയ / സംസ്ഥാന / ജില്ലാ നേതാക്കളും , സാംസ്ക്കാരിക- രാഷ്ട്രീയ-കലാ-സാഹിത്യ-മത- നേതാക്കളും പങ്കെടുക്കും. കൂടാതെ HRF ഫാമിലിയിലെ കുട്ടികളുടെ കലാപരിപാടികൾ, ചാരിറ്റി ഉത്ഘാടനം, ലഹരി വിരുദ്ധ പ്രവർത്തന ഉത്ഘാടനം, ആദരിക്കൽ, ക്ലാസുകൾ, ഗ്രൂപ്പു ചർച്ചകൾ, യുവജന, സഹോദരി . യൂണിറ്റുകളുടെ ഉത്ഘാടനം തുടങ്ങിയവ നടക്കും.




