കണ്ണൂർ ബ്യൂറോ, തോമസ് ജേക്കബ്
കൽപ്പറ്റ: വയനാട് മേപ്പാടിയിൽ തേൻ ശേഖരിക്കുന്നതിനിടെ ആദിവാസി യുവാവ് മരത്തിൽനിന്ന് വീണുമരിച്ചു. പരപ്പൻപാറ കോളനിയിലെ രാജനാണ് മരിച്ചത്. രാജൻ വീഴുന്നത് കണ്ട് ഓടിയെത്തിയ ബന്ധുവായ
സ്ത്രീയുടെ കയ്യിലിരുന്ന ആറുമാസം പ്രായമായ
കുഞ്ഞും വീണുമരിച്ചു. നിലമ്പൂർ കുമ്പപ്പാറ
കോളനിയിലെ സുനിലിന്റെ ആറുമാസം പ്രായമുള്ള
കുഞ്ഞാണ് മരിച്ചത്.
മലപ്പുറം-വയനാട് ജില്ലകളുടെ അതിർത്തിയിലെ വനമേഖലയിലാണ് സംഭവം. ഞായറാഴ്ച ഉച്ചയ്ക്കു മുൻപായിരുന്നു അപകടം നടന്നത്. ചെങ്കുത്തായ മലനിരകളും മറ്റുമുള്ള ഭാഗമാണ് ഇവിടം. വനത്തിന് അകത്തുള്ള കോളനിയാണ് പരപ്പൻപാറ.
വനത്തിലേക്ക് തേൻ ശേഖരിക്കാൻ
പോയതായിരുന്നു രാജൻ. അതിനിടെ രാജൻ
വീഴുന്നത് കണ്ട സ്ത്രീ ഓടിവരികയായിരുന്നു.അപ്പോഴാണ് ഇവരുടെ കയ്യിലിരുന്ന കുഞ്ഞ്
താഴെവീണതും മരിച്ചതും.
പോലീസും ഫയർഫോഴ്സും ചേർന്ന് ഇരുവരുടെയും മൃതദേഹം പുറത്തെത്തിച്ചു. ഏറെ ദുർഘമായ മേഖലയാണിത്. വനത്തിലൂടെ ഏറെ ദൂരം കാൽനടയായി നടന്നാൽ മാത്രമേ പരപ്പൻപാറ കോളനിയിൽ എത്താനാകൂ.




