വാർത്ത :- എൻ.വിജയകുമാർ
ഐ.പി.സി തിരുവനന്തപുരം ജില്ലാ കൗൺസിലിന്റെ നേത്രുത്വത്തിൽ കർത്താവിൽ നിദ്ര പ്രാപിച്ച പാസ്റ്റർ സജിമോന്റെ കുടുംബത്തിന് പാർക്കാനായി തിരുവനന്തപുരം അരുവിക്കരയിൽ വാങ്ങിയ വിടിന്റെ സമർപ്പണ ശുശ്രൂഷ ഐ.പി.സി സംസ്ഥാന പ്രസിഡന്റ് പാസ്റ്റർ കെ.സി.തോമസ് അവറുകൾ നിർവ്വഹിച്ചു തിരുവനന്തപുരം നോർത്ത് സെന്റെർ മിനിസ്റ്റർ പാസ്റ്റർ കെ ശാമുവേൽ പ്രാർത്ഥിച്ച് തുറന്ന് നൽകിയ വിടിന്റെ സമർപ്പണ ശുശ്രൂഷ പാസ്റ്റർ സ്റ്റാൻലി ജോസ് അദ്ധ്യക്ഷത വഹിച്ചു കൗൺസിൽ അംഗം ബ്രദർ പീറ്റർ മാത്യു കലൂർ സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ, ശ്രീകര്യം സഭാ ശുശ്രൂഷകൻ പാസ്റ്റർ സജി ചെറിയാൻ എന്നിവർ ദൈവ വചനം സംസാരിച്ചു. കാട്ടാക്കട സെന്റർ മിനിസ്റ്റർ പാസ്റ്റർ എച്ച് റൂഫസ്, കേരളാ സ്റ്റേറ്റ് കൗൺസിൽ അംഗങ്ങൾ പാസ്റ്റർ എൻ വിജയകുമാർ , ബ്രദർ ബിനു വി. ജോർജ്, താബോർ സഭ ശുശ്രൂഷകൻ പാസ്റ്റർ വി.പി ഫിലിപ്പ്, സ്റ്റേറ്റ് സോദരി സമാജം ഭാരവാഹികൾ മേഖലാ സോദരി സമാജം പ്രസിഡന്റ് സിസ്റ്റർ മേഴ്സി ദാനിയേൽ എന്നിവർ ആശംസകൾ അറിയിച്ചു നോർത്ത് സെന്റെർ ജോ: സെകട്ടറി നന്ദി രേഖപ്പെടുത്തി നോർത്ത് സെന്റെർ ശുശ്രൂഷകൻ പാസ്റ്റർ കെ. ശാമുവേൽ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി







