Home Daily news കളമശ്ശേരിയിൽ യഹോവ സാക്ഷികളുടെ സമ്മേളന സ്ഥലത്ത് സ്‌ഫോടനം. ഒരു മരണം; 23 പേർക്ക് പരിക്ക്. 5...

കളമശ്ശേരിയിൽ യഹോവ സാക്ഷികളുടെ സമ്മേളന സ്ഥലത്ത് സ്‌ഫോടനം. ഒരു മരണം; 23 പേർക്ക് പരിക്ക്. 5 പേരുടെ നില ഗുരുതരം

0

റിപ്പോർട്ടർ :-തോമസ് ജേക്കബ് കണ്ണൂർ

കൊച്ചി: കളമശ്ശേരിയിൽ യഹോവ സാക്ഷികളുടെ മേഖലാ സമ്മേളനം നടക്കുന്ന കൺവെൻഷൻ സെന്ററിൽ സ്ഫോടനം. ഒരു സ്ത്രീ കൊല്ലപ്പെട്ടു. 23 പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. കളമശ്ശേരി മെഡിക്കൽ കോളജിന് സമീപമുള്ള സാമ്ര ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിലാണ് സ്ഫോടനം നടന്നത്. ഈ മാസം 27 മുതൽ നടന്നുവരുന്ന യഹോവ സാക്ഷികളുടെ മേഖലാ സമ്മേളനത്തിന്റെ അവസാന ദിനമായിരുന്നു ഇന്ന്. ഏകദേശം 2000-ത്തിലധികം പേർ ഈ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ടെന്നാണ് വിവരം.
ഇന്ന് (ഞായറാഴ്ച ) ഒമ്പതരയോടെയാണ് സ്ഫോടനമുണ്ടായത്. അര മണിക്കൂറിനിടയിൽ പല തവണ പൊട്ടിത്തെറിയുണ്ടായതായാണ് വിവരം. പോലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്. പരിക്കേറ്റവരെ കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇതിൽ അഞ്ചുപേരുടെ നില ഗുരുതരമാണെന്ന് വിവരം. കൂടുതൽ ഫയർഫോഴ്സ്, പോലീസ് ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. എങ്ങനെയാണ് പൊട്ടിത്തെറിയുണ്ടായതെന്ന് വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു
പ്രാർഥന ആരംഭിച്ചതിന് പിന്നാലെ
കൺവെൻഷൻ സെന്ററിന്റെ മധ്യഭാഗത്ത്
നിന്നുമായി വലിയ തീ
ഗോളമുയരുകയായിരുന്നുവെന്നും
ദൃക്സാക്ഷികൾ പറയുന്നു. കളമശേരി
മെഡിക്കൽ കോളജിന് സമീപത്താണ്
കൺവെൻഷൻ
സെന്റർ സ്ഥിതി ചെയ്യുന്നത്. എല്ലാവരും
കണ്ണടച്ച് പ്രാർഥിക്കുന്നതിനിടയിലാണ്
സ്ഫോടനമുണ്ടായതെന്നും ബോംബ്
സ്ഫോടനമാണെന്ന് കരുതുന്നതായും
ദൃക്സാക്ഷികൾ പറയുന്നു. ഹാളിന്റെ
മുകൾഭാഗം വരെ വലിയരീതിയിൽ തീയും
പുകയും ഉയർന്നുവെന്നും ആളുകൾ
ചിതറിയോടിയെന്നും ദൃക്സാക്ഷികൾ
വെളിപ്പെടുത്തുന്നു. തിരിച്ചറിയൽ രേഖകളില്ലാതെ ഒരാൾ എത്തിയിരുന്നുവെന്നും മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇയാളെ പുറത്താക്കിയെന്നും സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയവർ പറയുന്നു. വെള്ളിയാഴ്ച ആരംഭിച്ച് ഇന്ന് വൈകുന്നേരം നാലരയോടെ അവസാനിക്കുന്ന തരത്തിലാണ് യോഗ ക്രമീകരിച്ചിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here