Home Daily news ഐ.പി.സി ഹെബ്രോൻ പുലമൺ ചിൽഡ്രൻസ് ഫെസ്റ്റിന് അനുഗ്രഹ സമാപ്തി

ഐ.പി.സി ഹെബ്രോൻ പുലമൺ ചിൽഡ്രൻസ് ഫെസ്റ്റിന് അനുഗ്രഹ സമാപ്തി

0

N S നെല്ലിക്കുന്നം

ഐപിസി ഹെബ്രോൻ പുലമൺ സഭ യുടെ ആഭിമുഖ്യത്തിൽ നടന്ന ചിൽഡ്രൻസ് ഫെസ്റ്റിന് അനുഗ്രഹസമാപ്തി .മെയ്‌ 9 തിങ്കളാഴ്ച രാവിലെ 8:45 മണിക്ക് സഭ ശുശ്രൂഷകൻ പാസ്റ്റർ ജെയിംസ് സാമുവൽ പ്രാർത്ഥിച്ചു സമാരംഭിച്ചു. 70 ൽ പരം കുട്ടികൾ പ്രഥമ മീറ്റിംഗിൽ പങ്കെടുത്തു. തീമൊത്തി ഇൻസ്റ്റിറ്റ്യൂട്ട് കുട്ടികളുടെ പ്രോഗ്രാമുകൾക്ക് നേതൃത്വം നൽകി. പുതു പുത്തൻ പാട്ടുകൾ, വേദ പഠന ക്ലാസുകൾ, മിഷനറി കഥകൾ, വിവിതതരം ഗയിമുകൾ, ക്രാഫ്റ്റ്, പെയിന്റിംഗ്, സമ്മാനങ്ങൾ തുടങ്ങിയവ പങ്കെടുത്ത കൂട്ടുകാർക്കു പുത്തൻ ഉണർവ് നൽകി.കുട്ടികളുടെ കോർഡിനേഷൻ, മറ്റ് അറേഞ്ജ്മെന്റുകൾ എന്നിവക്ക് സൺ‌ഡേ സ്കൂൾ സെക്രട്ടറി സിസ്റ്റർ സിനി ബിജു, ട്രഷറാർ സിസ്റ്റർ ലിജി തോമസ്, സോദരി സമാജം സെക്രട്ടറി സിസ്റ്റർ സുജ ബിജു എന്നിവർ നേതൃത്വം നൽകി. ട്രാൻസ്‌പോർറ്റേഷൻ ക്രമീകരണങ്ങൾക്കു ബ്രദർ റോയി ബേബി നേതൃത്വം നൽകി കൃത്യ സമയത്തു തന്നെ കൂട്ടുകാരെ ലൊക്കേഷനിൽ എത്തിച്ചു. ഇന്നത്തെ (11/5/22) സമാപന മീറ്റിംഗിൽ സഭാ വിശ്വാസികൾ ഉൾപ്പടെ 120 ഓളം പേർ പങ്കെടുത്തു.ഐപിസി കേരള സ്റ്റേറ്റ് PYPA സെക്രട്ടറി Evang. ഷിബിൻ സാമൂവൽ കുട്ടികൾക്ക് വേണ്ടി സമാപന സന്ദേശം നൽകിബ്രദർ. അനിൽ ജോൺ, Sist. ലിസമ്മ പപ്പച്ചൻ, ബ്രദർ തോമസ് ജോയ്കുട്ടി, എന്നിവർ ആശംസകൾ അറിയിച്ചു. സഭാ സെക്രട്ടറി ബ്രദർ റോയി അലക്സ്‌ VBS-2022 ഇത്ര ത്തോളം അനുഗ്രഹമാക്കിത്തീർത്ത ദൈവത്തിനു സർവ്വ മാനവും മഹത്വവും അർപ്പിച്ചതിനൊപ്പം എല്ലാ ക്രമീകരണങ്ങൾക്കും സഹകരിച്ചവർക്കും സാമ്പത്തിക സഹകരണങ്ങൾ നൽകിയ വ്യക്തികൾക്കും നന്ദി അറിയിച്ചുസമാപന മീറ്റിംഗിൽ സഭാ വിശ്വാസികൾ ഉൾപ്പെടെ 120 ഓളം പേർ പങ്കെടുത്തു. എല്ലാവർക്കും സഭ സ്നേഹ വിരുന്നും നൽകി ആതിയോടന്തം എല്ലാ ക്രമീകരണങ്ങൾക്കും സഭാ ശുശ്രുഷകൻ പാസ്റ്റർ ജെയിംസ് സാമൂവലും കുടുംബവുo , സഭാ സെക്രട്ടറി ബ്രദർ റോയി അലക്സും നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here