Home Daily news പാസ്റ്റർ ജോൺ എസ് മരത്തിനാൽ ഐ.പി.സി ജനറൽ കൗൺസിലിലേക്ക് ആവശ്യം

പാസ്റ്റർ ജോൺ എസ് മരത്തിനാൽ ഐ.പി.സി ജനറൽ കൗൺസിലിലേക്ക് ആവശ്യം

0

NS നെല്ലിക്കുന്നo

ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയുടെ കേരള സ്റ്റേറ്റ് ഘടകത്തിന്റെ 2022 25 വർഷത്തേക്കുള്ള ഭരണസമിതിയെ തെരെഞ്ഞെടുകുന്നതിന് വേണ്ടി ദൈവ ഹിതമായാൽ ഓഗസ്റ്റ് 2 മുതൽ 18 വരെ കേരളത്തിന്റെ പ്രധാന കേന്ദ്രങ്ങളായ 11 നിയോജക മണ്ഡലങ്ങളിൽ വച്ച് വോട്ടെടുപ്പ് നടക്കുകയാണ് അതോടപ്പം കേരളത്തിൽ നിന്നും ജനറൽ കൗൺസിൽ അംഗങ്ങളെയും തെരെഞ്ഞെടുക്കുന്നു പാസ്റ്റർ ജോൺ എസ് മരത്തിനാൽ ജനറൽ കൗൺസിൽ സ്ഥാനത്തേക്ക് തെരെഞ്ഞെടുക്കപ്പെടുവാൻ ആഗ്രഹിക്കുന്നു.
കേരളത്തിലെ വിശ്വാസ സമൂഹത്തിന് ഒരിക്കലും മറക്കുവാൻ കഴിയാത്ത – ഇന്ന് നിത്യതയിൽ വിശ്രമിക്കുന്ന ആഴമായ വിശ്വാസത്തിൽ രോഗശാന്തിയിൽ പിടിച്ചു നിന്ന അന്നമ്മ പ്രവാചികയുടെ മകനാണ് പ്രിയ പാസ്റ്റർ ജോൺ എസ് മരത്തിനാൽ

പാസ്റ്റർ ജോൺ എസ് മരത്തിനാലിനെപ്പറ്റി ചിന്തിക്കുബോൾ കടന്നുവന്ന വഴി എടുത്തു പറയേണ്ടിയിരിക്കുന്നു. ഒരു ഉപദേശിയുടെ മകനായി ജനിച്ചു വളർത്തപ്പെട്ടു. ഇടുങ്ങിയപാഴ്സ്നേജുകളുടെടെ ദുരനുഭവങ്ങളും , കഷ്ടപ്പാടുകളും അനുഭവിച്ചറിഞ്ഞ ഒരു മനുഷ്യ സ്നേഹി. ആര് എന്തു ചോദിച്ചാലും നിരസിക്കാത്ത മനസിന്റെ ഉടമ. ബുദ്ധിമുട്ടനുഭവിക്കുന്ന വ്യക്തികളെ ചേർത്തു നിർത്തുവാൻ മടി ഇല്ലാത്ത വ്യക്തിത്വം. ആയിരക്കണക്കിന്‌ കർത്തൃദാസന്മാരെ സുവിശേഷവേലയ്ക്ക് പറഞ്ഞയക്കുക എന്ന ദർശനം ഏറ്റുവാങ്ങിക്കൊണ്ട് ആരംഭിച്ച ജീസസ് ആൻഡ് ഫ്രണ്ട്സ് എന്ന ബൈബിൾ കോളേജിന്റെ സ്ഥാപകൻ. ആന്ധ്രയിൽ കുഷ്ഠരോഗികളെ നെഞ്ചോട് ചേർത്ത് നിർത്തി അവരെ ശുശ്രൂഷിക്കുന്നതിൽ ഒട്ടും മടിയില്ലാത്ത വ്യക്തിത്വം. ഇദ്ദേഹത്തെ പോലുള്ള വ്യക്തികൾ ഐപിസി പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലേക്ക് കടന്നു വരേണ്ടത് തികച്ചും അനിവാര്യമാണ് ജനറൽ എക്സിക്യൂട്ടീവ് സ്ഥാനത്തേക്ക് വരുവാൻ സാധ്യതയുള്ള വ്യക്തിയാണ് , പാസ്റ്റർ മരത്തിനാൽ . മലബാറിലും, മദ്ധ്യതിരുവിതാംകൂറിലും, തെക്കൻ മേഖലകളിലും പാസ്റ്റർ ജോൺ എസ് മരത്തിനാൽ ചെയ്ത ജീവകാരുണ്യ പ്രവർത്തനങ്ങൾ പ്രശംസിനീയമാണ്. ഈ വരുന്ന തെരെഞ്ഞെടുപ്പിൽ ജനറൽ കൗൺസിലിലേക്ക് ഒരവസരം ദൈവം തന്നാൽ ഐ.പി.സിയുടെ ഇന്നത്തെ സ്ഥിതിക്ക് മാറ്റം വരുത്തുവാൻ സഭയുടെ ഉദ്ധാരണത്തിനും ആത്മിയ കാര്യങ്ങൾക്കും, തനിക്ക് ലഭിച്ച കഴിവ് സഭക്ക് വേണ്ടി ഉപയോഗിക്കുമെന്ന് ജി.എം മീഡിയാ യോട് പറഞ്ഞു. കേരളത്തിലുള്ള 11 നിയോജക മണ്ഡലത്തിലും ഉള്ള വോട്ടറന്മാരായ ദൈവദാസന്മാരുടെയും സഭാ പ്രതിനിധികളുടെയും പൂർണ്ണ പിന്തുണയും പ്രാർത്ഥനയും അഭ്യർത്ഥിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here