വാർത്താ .. NS നെല്ലിക്കുന്നം
ഇന്ത്യാ പെന്തെക്കോസ്തു ദൈവ സഭയുടെ 2022-25 വർഷത്തേക്കുള്ള ഭരണ സമിതി
തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന ഈയവസരത്തില്‍ പാസ്റ്റർ ദാനിയേൽ കൊന്ന നിൽക്കുന്നതിൽ
നിറഞ്ഞമനസോടെ, വിജയ പ്രതിക്ഷയോടെ കേരള സ്റ്റേറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് തെരെഞ്ഞെടുക്കപ്പെടേണ്ടതിന് ആഗ്രഹിക്കുന്നു.
കഴിഞ്ഞ ടേമില്‍ ഐപിസി
കേരളാ സ്റ്റേറ്റ് ജോയിന്‍റ് സെക്രട്ടറിയായി കേരളത്തിലെ കർത്തൃ ഭാസന്മാരും , സഭാ പ്രതിനിധികളും , പാസ്റ്റർ ദാനിയേൽ കൊന്ന നിൽക്കുന്നതിനെ വിജയിപ്പിച്ചതിൽ ഐ.പി.സി യുടെ വോട്ടറന്മാരോട് നന്ദിയും കടപ്പാടുകളും ഉണ്ടെന്ന് ഒരു വാർത്താ ക്കുറിപ്പിൽ പാസ്റ്റർ ദാനിയേൽ കൊന്ന നിൽക്കുന്നതിൽ പറഞ്ഞു. സ്റ്റേറ്റ് ഭരണ സമിതിയുടെ
ഒടുവിലത്തെ ഒരു
വര്‍ഷം നിയോഗം പോലെ സ്റ്റേറ്റ് സെക്രട്ടറിയുടെ ചുമതലകള്‍ ഭംഗീയാ യി നിർവഹിച്ചു.
പ്രകൃതി ദുരന്തങ്ങളും കോവിഡിന്‍റെ മാരകമായ ഭീഷണിയും
കോടതി വ്യവഹാരങ്ങളും ഉള്‍പ്പെടെ അകത്തു നിന്നും പുറത്തു നിന്നും ഒട്ടേറെ പ്രതിസന്ധികള്‍ ഐ പി സി എന്ന മഹാ പ്രസ്ഥാനത്തെ ഉലച്ചു വെങ്കിലും ദൈവത്തിന്‍റെ വലിയ കരുണയാല്‍ അവ
യൊക്കെ തരണം ചെയ്യാന്‍ പാസ്റ്റർ ദാനിയേൽ കൊന്നയ്ക്ക് കഴിഞ്ഞു.
തികഞ്ഞ സംതൃപ്തി യോടെയാണ് ഇക്കുറി സ്റ്റേറ്റ് സെക്രട്ടറി
പദത്തിലേക്ക്
അംഗീകാരം തേടി വീണ്ടുമെത്തുന്നത്.

കോവിഡ് മഹാമാരിയും , പ്രകൃതി ദുരന്തവും, അനുഭവിച്ച ദൈവദാസന്മാര്‍ക്കും സഭകള്‍ക്കും അടിയന്തിര
ഘട്ടത്തില്‍ ആശ്വാസ ത്തിന്‍റെ കരം നീട്ടാൻ കഴിഞ്ഞു. രാപ്പകലില്ലാതെ
കേരളത്തിന്‍റെ വിവിധ ഭാഗ
ങ്ങളില്‍ സഹായ ഹസ്തം എത്തിക്കാൻ കഴിഞ്ഞു. ദുരിതമനുഭവിച്ച വര്‍ക്കായി ഏതുസമയത്തും ഒരു കോളിന്‍റെ അങ്ങേ തലയ്ക്കല്‍ ആശ്വാസ ത്തിന്‍റെ തണലായികൂടെ നിന്നു. ഐപിസിയുടെ ചരിത്രത്തില്‍ ഇതുവരെ
ഇല്ലാത്ത വിധം ശുശ്രൂഷകന്മാരുടെ സ്ഥലംമാറ്റം ഒന്നടങ്കം സ്തംഭിപ്പിക്കുന്ന രീതിയില്‍
കോടതി വിധികളുണ്ടായി. നൂറുകണക്കിനു ശുശ്രൂഷ കന്മാരുടെ ഭാവി തുലാസിലായി ആശങ്കയുടെ ദിവസങ്ങള്‍. ഒരിക്കലും സ്ഥലം മാറ്റം നടക്കാന്‍ പോകുന്നില്ലെന്ന കുപ്രചാരണങ്ങള്‍
കാട്ടുതീ പോലെ പടര്‍ന്ന കാലം.
ബഹു: റാന്നി, തിരുവല്ല, ഹൈക്കോടതി എന്നീ കോടതികളില്‍
കേസില്‍ കുരുങ്ങിയ സ്ഥലമാറ്റ വിഷയത്തെ സധൈര്യം നേരിടാന്‍ തീരുമാനിച്ചതു
ശുശ്രൂഷയുടെ ആദ്യകാലങ്ങളില്‍ താൻ അനുഭവിച്ച തിക്താനുഭവങ്ങളുടെ കയ്പുള്ള ഓര്‍മ്മകളായിരുന്നു. ദൈവദാസന്മാരുടെ കണ്ണീരിന്‍റെ വില നന്നായി മനസിലാക്കിയ പാസ്റ്റർ ദാനിയേൽ അവരെ ചേര്‍ത്തു പിടിക്കാന്‍ തനിക്ക് തുണയായി.
സ്ഥലംമാറ്റ ഉത്തരവു
പുറപ്പെടുവിക്കുന്നതു ജീവിതത്തില്‍ വ്യക്തിപരമായ പ്രതിസന്ധി സൃഷ്ടിക്കുമെന്നു പലരും
ഓര്‍മ്മപ്പെടുത്തി. പക്ഷേ, ഐപിസിയുടെ ചരിത്രത്തിലെ അതിനിര്‍ണ്ണായകമായ ഒരു ഘട്ടത്തില്‍ ഭയന്നു പിന്മാറാതെ കേരളത്തിലെ മുഴുവന്‍ പാസ്റ്റര്‍മാരുടെയും വേദനയ്ക്കൊപ്പം നിൽക്കാൻ പാസ്റ്റർ ദാനിയേൽ തിരുമാനിച്ചു..
അവിചാരിതമായി സ്റ്റേറ്റ് സെക്രട്ടറിയുടെ ചുമതലയേ ഏറ്റെടുക്കേണ്ടി വന്ന ഘട്ടത്തില്‍
തുണയായി നിന്നതു 33 വര്‍ഷത്തെ പ്രേക്ഷിത പ്രവര്‍ത്തനാഭു വങ്ങളും അളവുകളി
ല്ലാതെ ദൈവം തന്റെ മേല്‍പകര്‍ന്ന അഭിക്ഷേകവും മാണ്. നുറുകണക്കിനു ദൈവദാ സന്മാരുടെ പ്രശ്നങ്ങളില്‍ ഇടപെടാനും രമ്യമായി പരിഹരിക്കാനും കഴിഞ്ഞു.
പി. വൈ. പി. എ യുടെ സംസ്ഥാന പ്രസിഡന്‍റാ യാണു (2003 -2009) പൊതു മണ്ഡലത്തില്‍ സജീവ
മാകുന്നത്. സണ്ടേസ്ക്കൂൾ ജനറല്‍ ഡെപ്യൂട്ടി ഡയറ ക്ടറായി മൂന്നു വര്‍ഷം പ്രവര്‍ത്തിച്ചു.
കേരളാ സ്റ്റേറ്റ് പ്രയര്‍ ബോര്‍ഡിന്‍റെയും ഇവാഞ്ച ലിസം ബോര്‍ഡിന്‍റെയും ചെയര്‍മാനായും
വൈസ് ചെയര്‍മാനായും പ്രവര്‍ത്തിച്ചു, പി.വൈ.പി. എ. കേരളാ സ്റ്റേറ്റിനു സ്വന്തമായ
ഓഫീസ് സമുച്ചയം പണികഴിപ്പിക്കാനും അനേകം നൂതന പദ്ധതികള്‍ക്കു തുടക്കം കുറി
ക്കാനും കഴിഞ്ഞു. പ്രേക്ഷിത പ്രവര്‍ത്ത നത്തില്‍ 33 വര്‍ഷത്തെ അനുഭവപരിചയം, ദീര്‍ഘവര്‍ഷങ്ങള്‍ വടക്കേ ഇന്ത്യയിലെ ഗ്രാമങ്ങളില്‍ സുവി
ശേഷ പ്രവര്‍ത്തനം നടത്തി. ഇപ്പോള്‍ തിരുവന ന്തപുരം നഗരത്തില്‍ ഐപിസിയ്ക്ക് സ്വന്ത
മായി സ്ഥലവും സ്ഥാപനവും 350 ല്‍പ്പരം വിശ്വാസികളും ഉള്ള ജയോത്സവം വര്‍ഷിപ്പ്
സെന്‍ററിന്‍റെ സ്ഥാപക പ്രസിഡന്‍റും സീനിയര്‍ ശുശ്രൂഷകനുമാണ്.
സുവിശേഷ പ്രവർത്തനത്തിനും സഭാ സ്ഥാപനത്തിനും ഏറെ ദുഷ്കരമായ തിരുവനന്തപുരം വെമ്പായത്ത് ആയിരത്തിലേറെ വിശ്വാസികളുള്ള ഏരിയായുടെ പ്രവർത്തനത്തിനു നേതൃത്വം നല്കി വരുന്നു.
കഴിഞ്ഞ 12 വര്‍ഷം കൗണ്‍സില്‍ അംഗമായി തുടർന്ന്
എക്സിക്യൂട്ടീവ് പദവിയില്‍ ഇരുന്ന മൂന്നു വര്‍ഷവും ഒരിക്കല്‍
പോലും മുടങ്ങാതെ എല്ലാ ചൊവ്വാഴ്ചയും കുമ്പനാട് ഓഫീസില്‍ എത്തി ഉത്തരവാദിത്വ
ങ്ങള്‍ കൃത്യമായി നിര്‍വ്വഹിക്കുന്നതിൽ വിശ്വസ്തത കാണിച്ചു.
അകത്തു
നിന്നും പുറത്തു നിന്നും ഒരു പോലെ ശത്രുക്കള്‍ വേട്ടയാടിയ പരീക്ഷണ കാലഘട്ടത്തില്‍ സഭയെയും പ്രസ്ഥാന ത്തെയും ധീരമായി മുന്നോട്ടു നയിക്കാന്‍ ഉറച്ച തീരുമാനങ്ങള്‍ എടുക്കാന്‍ പ്രാപ്തരായ കരുത്തരായ നേതാക്കളെയാണ് നമുക്ക് ആവശ്യം.
അവിചാരിതമായി കൈവന്ന ആക്ടിംങ് സെക്രട്ടറി സ്ഥാനത്തിരുന്നു ഐപിസിയുടെ നന്മയെ ലക്ഷ്യമാക്കി ധീരമായ നിലപാടുകള്‍ എടുക്കാന്‍ കഴിഞ്ഞു യെന്നത് അഭിമാനകരമായ ഒന്നാന്ന് .
ഇത്തരം പ്രവര്‍ത്തന ങ്ങള്‍ക്കൊരു തുടര്‍ച്ച അനിവാര്യമാണ്.
വോട്ടല്ല താൻ അഭ്യർത്ഥിക്കുന്നത് , മറിച്ച് കേരളത്തിലെ വിശ്വാസ സമൂഹത്തിന്റെ
സ്നേഹമുദ്രയാണ് ന്നും. . എല്ലാ വോട്ടറന്മാരായ ദൈവ ഭൃത്യന്മാരും , സഭാ പ്രതിനിധികളും തന്നോടു ,
കൂടെയുണ്ട്ന്നും,
പാസ്റ്റര്‍ ദാനിയേൽ കൊന്നനില്‍ക്കുന്നതില്‍ ഒരഭിമുഖത്തിൽ ജി.എം ന്യൂസിനോട് പറഞ്ഞു.





