Home Daily news എ.ജി മലയാളം ഡിസ്ട്രിക്റ്റ് കൗൺസിൽ ഒരുക്കുന്ന 21 ദിന ഉപവാസ പ്രാർത്ഥന ദക്ഷിണ മേഖലയിൽ ആരംഭിച്ചു

എ.ജി മലയാളം ഡിസ്ട്രിക്റ്റ് കൗൺസിൽ ഒരുക്കുന്ന 21 ദിന ഉപവാസ പ്രാർത്ഥന ദക്ഷിണ മേഖലയിൽ ആരംഭിച്ചു

0

News … Arun Daniel

തിരുവനന്തപുരം: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് കൗൺസിൽ നേതൃത്വം നൽകുന്ന 21 ദിവസത്തെ ഉപവാസ പ്രാർത്ഥനയ്ക്കു ദക്ഷിണ മേഖലയിൽ തുടക്കമായി. മൂന്നു മേഖലകളിലായാണ് ഉപവാസ പ്രാർത്ഥന നടക്കുന്നത്. നെടുമങ്ങാട് സഭയിൽ മേഖല ഡയറക്ടർ പാസ്റ്റർ പി. കെ. യേശുദാസ് ദക്ഷിണ മേഖലയിലെ ഉപവാസം ഉദ്ഘാടനം ചെയ്തു ഡിസ്ട്രിക്റ്റ് ട്രഷറർ പാസ്റ്റർ പി. കെ. ജോസ് ദൈവ വചനം പ്രസംഗിച്ചു. മദ്ധ്യസ്ഥ പ്രാർത്ഥനയ്ക്കു പാസ്റ്റർ പി. ഡി. ഡേവിഡ് നേതൃത്വം നൽകി.

തുടർന്ന് ഉത്തരമേഖലയിലെ തൊടുപുഴ, മുട്ടം റൈഫിൾ ഷൂട്ടിംഗ് ക്ലബ് ഹാളിൽ ഓഗസ്റ്റ് 1 മുതൽ 6 വരെ നടക്കും. ഉത്തര മേഖല ഡയറക്ടർ പാസ്റ്റർ ബാബു വർഗ്ഗീസ് ഉദ്ഘാടനം ചെയ്യും. ഓഗസ്റ്റ് 8 മുതൽ 13 വരെ മദ്ധ്യമേഖലയിലെ കുമ്പനാട് ഐ.സി.പി.എഫ്. ക്യാമ്പ് സെന്ററിൽ വച്ചാണ് ഉപവാസം ക്രമീകരിച്ചിരിക്കുന്നത്. മേഖല ഡയറക്ടർ പാസ്റ്റർ ജെ. സജി ഉദ്ഘാടനം ചെയ്യും.ഡിസ്ട്രിക്റ്റ് സൂപ്രണ്ട് പാസ്റ്റർ ടി. ജെ. ശാമുവേലും മറ്റു എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും തുടർന്നുള്ള ദിവസങ്ങളിൽ ശുശ്രൂഷിക്കും. പ്രസ്ബിറ്റർമാർ വിവിധ സെക്ഷനുകളിൽ ശുശ്രൂഷകൾക്കു നേതൃത്വം നൽകും.

LEAVE A REPLY

Please enter your comment!
Please enter your name here