N S. Nellikunnam
മണ്ണൂർ റ്റി പി എം സഭാംഗവും, തിരുവനന്തപുരം ഐ.പി.സി താബോർ സഭാംഗം ഐസക്ക് സാറിന്റെ ഫസ്റ്റ് കസിനും മായ മണ്ണൂർ തടത്തിൽ പി.കെ നൈനാൻ (80) ആസ്ടേലിയായിൽ വച്ച് യാത്രയായി . സംസ്ക്കാരം വരുന്ന 26 ന് വെള്ളിയാഴ്ച നാട്ടിൽ വച്ച് നടക്കും.
മൂന്ന് മാസത്തെ വിസിറ്റിങ്ങില്‍ ആസ്ട്രേലിയയില്‍ ഉള്ള മകളുടെ അടുത്ത് പോയതായിരുന്നു !
പെട്ടെന്നുള്ള ഹൃദയാഘാതമായിരുന്നു മരണ കാരണം .
അനന്തര നടപടികള്‍ക്ക് ശേഷം നാട്ടില്‍ കൊണ്ട് വന്ന് മൃതദേഹം സംസ്ക്കരിക്കുമെന്ന് മകന് ഷാജു നൈനാന് അറിയിച്ചു.
ഇന്ത്യന്‍ ഏയര്‍ഫോഴ്സില്‍ നിന്നും വിരമിച്ച ശേഷം ദുബായ് എയര്‍പ്പോര്‍ട്ട് ട്രയിനിങ്ങ് സൂപ്രണ്ട് ആയി സേവനം അനുഷ്ടിച്ചിട്ടുണ്ട്.
ഗ്ലോബല്‍ മണ്ണൂര്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ട്രഷറര്‍ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്
പരേതനായ മണ്ണൂര്‍ വാര്‍ഡ് മെമ്പര്‍ കെ ഗീവര്‍ഗ്ഗീസിന്റെ ഇളയ സഹോദരനാണ്.
ഭാര്യ കുഞ്ഞമ്മ നൈനാന് , മണ്ണൂര്‍ പെരുമാലയില്‍ കുടുംബാഗം,
മക്കള്‍ ഷാജു നൈനാന് (ദുബായ്),
ഷിജി നൈനാന് (ആസ്ട്രേലിയ),
ബിജോ നൈനാന് (കാനഡ)
മരുമക്കള്‍ മിനി ഷാജു (ദുബായ്)
ജയിന് ഏബ്രഹാം (ആസ്ട്രേലിയ), ബ്ലസി ബിജോ (കാനഡ) ദുഃഖത്തിലായിരിക്കുന്ന കുടുംബത്തെ ഓർത്ത് പ്രാർത്ഥിക്കുക





