NS നെല്ലിക്കുന്നo
ഐ.പി.സി യുടെ പുത്രിക സംഘടനയായ സണ്ടേസ്കൂൾ അസോസിയേഷൻ കേരള സ്റ്റേറ്റ് കൗൺസിലിലേക്കു ഇന്ന് കുമ്പനാട്ട് നടന്ന തെരെത്തെടുപ്പിൽ തിരുവനന്തപുരം മേഖലയിൽ നിന്നും സ്റ്റേറ്റ് കൗൺസിലിലേക്ക് പാസ്റ്റർ ജയിംസ് യോഹന്നാൻ അഞ്ചാമനായി തെരെഞ്ഞെടുക്കപ്പെട്ടു. ആകെ 333 വോട്ടുകൾ പോൾ ചെയ്തതിൽ 220 വോട്ടുകൾ കരസ്ഥമാക്കിയാണ് 5-ാം സ്ഥാനത്തെത്തിയത്. ഐ.പി.സി ആറ്റിങ്ങൽ സെന്റർ വൈസ് പ്രസിഡന്റും, തിരുവനന്തപുരം മേഖല പി.വൈ പി.എ പ്രസിഡന്റും മാണ് പാസ്റ്റർ ജയിംസ് യോഹന്നാൻ. കൂടാതെ നല്ല സംഘാടകൻ ,പ്രാസംഗികൻ എന്നീ നിലകളിലും പ്രശസ്തനാണ്. പാസ്റ്റർ ജയിംസ് യോഹന്നാന്റെ വിജയം തിരുവനന്തപുരം മേഖലയ്ക്ക് ഒരഭിമാനമാണ്.




