Home Daily news പ്രധാനമന്ത്രി മോദിയുടെ ജന്മദിനത്തില്‍ എത്തുന്നത് ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള 12 ചീറ്റപ്പുലികൾ

പ്രധാനമന്ത്രി മോദിയുടെ ജന്മദിനത്തില്‍ എത്തുന്നത് ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള 12 ചീറ്റപ്പുലികൾ

0

വാർത്ത:- NS നെല്ലിക്കുന്നം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തില്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ചീറ്റപ്പുലികള്‍ ഇന്ത്യയിലെത്തും. 72-ാം ജന്മദിനമായ സെപ്തംബര്‍ 17-നാണ് ചീറ്റപ്പുലികള്‍ ഇന്ത്യയിലെത്തുക. ചീറ്റകളെ പാര്‍പ്പിക്കുന്ന മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിനുള്ളിലും പരിസരത്തുമായി ഏഴ് ഹെലിപ്പാഡുകള്‍ പണിയുന്നുണ്ട്.

ജന്മദിനത്തില്‍ കുനോ ദേശീയോദ്യാനം മോദി സന്ദര്‍ശിക്കുമെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ അറിയിച്ചു. എന്നാല്‍ ചീറ്റപ്പുലികളെ കൊണ്ടുവരുന്നത് സംബന്ധിച്ച് തങ്ങള്‍ക്ക് ഔദ്യോഗിക അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്ന് മധ്യപ്രദേശിലെ മുഖ്യ വനപാലകന്‍ ജെ എസ് ചൗഹാന്‍ പറഞ്ഞു.
നമീബിയയില്‍ ക്വാറന്റീനിലാണ് ഇന്ത്യയിലേക്കുള്ള 12 ചീറ്റകള്‍. അതേസമയം, മോദിയുടെ ജന്മദിനം ആഘോഷമാക്കാനുളള ഒരുക്കത്തിലാണ് ബിജെപി. സെപ്തംബര്‍ 17-ന് രാജ്യ വ്യാപക പരിപാടികളാണ് പദ്ധതിയിട്ടിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here