എൻ.എസ് നെല്ലിക്കുന്നo
ഐപിസി തിരുവനന്തപുരം താബോർ സഭാ ഭാരവാഹികൾക്ക് എതിരെ, 2022 ൽ പാസാക്കിയ ഭരണഘടനാ പ്രകാരം തെരഞ്ഞെടുക്കപ്പെട്ട ജനറൽ കൗൺസിൽ ഭാരവാഹികൾ എന്ന് അവകാശപ്പെടുന്ന ജനറൽ പ്രസിഡൻറ് ,ജനറൽ സെക്രട്ടറി, ജനറൽ കൗൺസിൽ എന്നിവർ ചേർന്ന് 14/ 10/ 2024 ൽ ബഹുമാനപ്പെട്ട *കേരള ഹൈക്കോടതിയിൽ* OP(C)2401/2024 നമ്പരായി ഫയൽ ചെയ്തിട്ടുള്ള കേസിൽ ഐപിസി യുടെ ഭരണഘടന *Exhibit P 1* ആയി ഹാജരാക്കിയിരിക്കുന്നത് 2002 ലെ ഭരണഘടനയുടെ പകർപ്പാണ്. ഭരണഘടനയുടെ രണ്ട് പേജുകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. അതിൽ ബഹുമാനപ്പെട്ട കേരള ഹൈ കോടതിയുടെ മുദ്ര കാണാം.
അതിലൂടെ ഐപിസിയുടെ അംഗീകൃത ഭരണഘടന 2002 ൽ പരിഷ്കരിച്ച് 2004 ൽ ഏലൂർ ഡിസ്ട്രിക്ട് രജിസ്ടർ അംഗീകരിച്ച് തന്നിട്ടുള്ളതാണെന്ന് പാസ്റ്റർ വത്സൻ എബ്രഹാമും കൂട്ടരും അടിവരയിട്ട് രേഖപ്പെടുത്തിയിരിക്കുന്നു/ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു.
അതിനാൽ 2023 ൽ നടത്തിയ ജനറൽ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് 2022 ൽ പാസാക്കിയ ഭരണഘടനാ പ്രകാരമാണ് എന്ന് സഭാംഗങ്ങളെ തെറ്റിദ്ധരിപ്പിച്ച് നടത്തിയത് *തെറ്റായിപ്പോയി എന്ന് സഭാംഗങ്ങളോട് അഭിനവ ജനറൽ കൗൺസിൽ ഭാരവാഹികൾ മാപ്പ് പറയണമെന്നും* നിങ്ങൾ ഉടനെ ഓഫീസ് ഒഴിഞ്ഞു പോകണമെന്നും *സേവ് ഐപിസി* ആവശ്യപ്പെടുന്നു.
*കേരള സ്റ്റേറ്റ് കൗൺസിൽ* മെമ്പർഷിപ്പ് ഫീസ് ആയി ശേഖരിച്ച *50* രൂപയിൽ നിന്ന് അഞ്ചുരൂപ കിഴിച്ചുള്ള ബാക്കി രൂപ സാമ്പത്തിക തട്ടിപ്പായി വരാതിരിക്കുവാൻ അതാതു അംഗങ്ങൾക്ക് തിരികെ നൽകണമെന്നും സഭാ ശുശ്രൂഷകന്മാരുടെ സ്ഥലംമാറ്റം മൂന്നുവർഷം കണക്കാക്കി മാത്രമേ നടത്താൻ പാടുള്ളൂ എന്നും ആവശ്യപ്പെടുന്നു.
2002ലെ പരിഷ്കരിച്ച ഭരണഘടന പ്രകാരം അല്ലാതെ എടുത്തിട്ടുള്ള എല്ലാ തീരുമാനങ്ങളും ജനറലും / സ്റ്റെറ്റും റദ്ദ് ചെയ്തു അറിയിപ്പ് ഇറക്കണമെന്നും ആവശ്യപ്പെടുന്നു.




