Home Daily news ഹര്‍ത്താല്‍ ആക്രമണം: 11 പേര്‍ക്ക് പരിക്ക്, 51 ബസുകള്‍ തകര്‍ത്തു; കെ.എസ്.ആര്‍.ടി.സിക്ക് നഷ്ടം 30 ലക്ഷം

ഹര്‍ത്താല്‍ ആക്രമണം: 11 പേര്‍ക്ക് പരിക്ക്, 51 ബസുകള്‍ തകര്‍ത്തു; കെ.എസ്.ആര്‍.ടി.സിക്ക് നഷ്ടം 30 ലക്ഷം

0

News : NS Nellikunnam

സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് നടത്തുന്ന ഹർത്താലിൽ കെ.എസ്.ആർ.ടി.സിക്ക് കനത്ത നഷ്ടം.
51 ബസുകളുടെ ചില്ലുകൾ തകർത്തു. 11 പേർക്ക് പരിക്കേറ്റു. 30 ലക്ഷം രൂപയുടെ പ്രാഥമിക നഷ്ടം കണക്കാക്കുന്നുവെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. ബസിനു നേർക്ക് കല്ലെറിഞ്ഞവർക്കെതിരെ പൊതുമുതൽ നശിപ്പിക്കൽ ആക്ട് പ്രകാരം പോലീസ് കേസെടുത്തു. കെ.എസ്.ആർ.ടി.സിക്കുണ്ടായ നഷ്ടം പരിഹരിക്കാൻ പ്രത്യേക നടപടി എടുക്കും. ഇതിനായി കോടതിയെ സമീപിക്കും
പരിക്കേറ്റവരിൽ എട്ടു പേർ ഡ്രൈവർമാരും ഒരാൾ കണ്ടക്ടറും മറ്റുള്ളവർ യാത്രക്കാരുമാണ്. പരിക്കേറ്റവർക്ക് ചികിത്സയും നഷ്ടപരിഹാരവും നൽകുന്നത് ഉൾപ്പെടെ ഇതുവരെ 30 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. ഷെഡ്യൂൾ മുടങ്ങിയത് മൂലമുള്ള നഷ്ടം പിന്നീട് വ്യക്തമാകൂവെന്നും മന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here