NS Nellikunnam
ഐ.പി.സി സ്റ്റേറ്റ് ഭരണ സമിതിയിലേക്ക് നടന്ന തെരെഞ്ഞെടുപ്പിൽ നോർത്ത് മലബാറിൽ നിന്നും കേരള സ്റ്റേറ്റ് കൗൺസിലിലേക്ക് വൻ ഭൂരിപക്ഷം നേടി രണ്ടാം തവണയും തെരെഞ്ഞെടുക്കപ്പെട്ട തോമസ് ജേക്കബ് കണ്ണൂരിനെ , ഐ.പി.സി കണ്ണൂർ സെന്റർ കമ്മിറ്റി സ്ഥികരണവും , മൊമെന്റോ നൽകി ആദരിച്ചു. കണ്ണൂർ സെന്റർ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെന്റർ മിനിസ്റ്റർ പാസ്റ്റർ എം.ജെ. ഡൊമിനിക്ക് അദ്ധ്യക്ഷത വഹിച്ച പ്രത്യേക മീറ്റിംഗിലാണ് ആദരിച്ചത്. പാസ്റ്ററന്മാരായ പി.ജെ ജോസ് ,ബിജു തോമസ്, ബേബി ജോസഫ്, ജോ P ബേബി, ബ്രദർ VT ബേബി എന്നിവർ ആശംസകൾ അറിയിച്ചു. ബ്രദർ തോമസ് ജേക്കബ് ജി.എം മീഡിയ കണ്ണൂർ ലേഖകനും , കണ്ണൂർ കോഡിനേറ്ററും മാണ്. ജി.എം മീഡിയായുടെ ആഭിനന്ദനങ്ങൾ അറിയിക്കുന്നു.





