News :-NS Nellikunnam
ഷാർജ: പിവൈപിഎ യു എ ഇ റീജിയന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 27 ശനിയാഴ്ച രാവിലെ 10 ന് ഷാർജ വർഷിപ്പ് സെന്ററിൽ യൂത്ത് പവർ കോൺഫറൻസ് നടക്കും.
ഐപിസി യുഎ ഇ റീജിയൻ പ്രസിഡന്റ് പാസ്റ്റർ വിൽസൺ ജോസഫ് ഉദ്ഘാടനം ചെയ്യുന്ന യോഗത്തിൽ പാസ്റ്റർ സുജിത് എം സുനിൽ, പാസ്റ്റർ ജോ വിൽസൺ, അഷേർ ജോൺ എന്നിവർ പ്രസംഗിക്കും. ദുബായ് എബനേസർ ഐപിസി ക്വയർ ഗാനങ്ങൾ ആലപിക്കും.
വിവരങ്ങൾക്ക് : പ്രസിഡന്റ് പാസ്റ്റർ ഷിബു മുണ്ടപ്ലാക്കൽ (050-8459417), സെക്രട്ടറി റ്റോജോ തോമസ് (054- 5025750).





