ധന്യാ പ്രിൻസ് മാംഗ്ലൂർ
ഇച്ചിലംമ്പാടി : ദക്ഷിണ കന്നട ജില്ലയിൽ ഇച്ചിലംമ്പാടിയിൽ ക്രിസ്ത്യൻ ബ്രദേഴ്സ് ട്രസ്റ്റ് എന്ന സന്നദ്ധസംഘടനയും വയനാട്ടിലേക്ക് പുറപ്പെടുന്നു.2024 സെപ്റ്റംബർ മാസം 25 മുതൽ 28 വരെയുള്ള തിയ്യതികളിൽ വീടുകൾ താമസ യോഗ്യമാക്കുന്നതിനും, ശുചീകരണ പ്രവർത്തനങ്ങൾക്കുമായി ഈ സന്നദ്ധസംഘടന വയനാട്ടിൽ പ്രവർത്തിക്കുന്നു. ചൂരൽ മലയിലും പരിസരപ്രദേശങ്ങളിലും താമസയോഗ്യമല്ലാതായി കിടക്കുന്ന വീടുകളെ താമസയോഗ്യമാക്കി തീർക്കേണ്ടതിന് വളരെ കഠിനാധ്വാനം ആവശ്യമാണ്. ചെളിയും, മണ്ണും,കല്ലും,മരവുംനിറ ഞ്ഞ വീടുകളെ വൃത്തിയാക്കി എടുക്കുവാൻ ഈ സംഘം 26,27,28 തിയ്യതികളിൽ വയനാട്ടിൽ പ്രവർത്തിക്കുന്നതാണ്.




