Home Daily news ഇവാ.സോണി തോമസിൻ്റെ രണ്ടര വയസുള്ള മകൻ കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു

ഇവാ.സോണി തോമസിൻ്റെ രണ്ടര വയസുള്ള മകൻ കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു

0

വാർത്ത :- കെ.റ്റി ജോസഫ് പാലക്കാട്

പെരിന്തൽമണ്ണ ഐ പി.സി ജൂബിലി സഭാംഗവും ഗോസ്പൽ ഇൻ ആക്ഷൻ ഫെലോഷിപ്പിന്റെ ഗൂഡലൂർ ദേവാല ശാന്തിഭവൻ സഭാ ശുശ്രൂഷകനുമായ പൂളയ്ക്കൽ ഇവാ.സോണി തോമസിന്റെ മകൻ രണ്ടര വയസുള്ള ഇസ്രയേൽ ഏബ്രഹാം കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു.
കഠിനമായ പനിയും ശ്വാസതടസും നേരിട്ടതിനെത്തുടർന്ന് ദേവാലയിലുള്ള ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയിരുന്നു. മികച്ച ചികിത്സ നല്കുന്നതിനായി ഗൂഡലൂരിലെ പുഷ്പഗിരി ആശുപത്രിയിലേക്കുള്ള യാത്ര മദ്ധ്യേ മരണം സംഭവിക്കുകയായിരുന്നു.സംസ്കാരം ഇന്നലെ( സെപ്.29 ന് ) ഐപിസി മഞ്ചേരി സെന്ററിന്റെ സെമിത്തേരിയിൽ രാവിലെ 9 ന് നടന്നു..
ഐ പി സി എടപ്പറ്റ സഭാംഗം ജൂബി സോണിയാണ് മാതാവ്. ഇവാഞ്ചലിൻ (ഏക സഹോദരി).

ജി.എം ന്യൂസ് ഫാമിലിയുടെ ദുഃഖവും പ്രത്യാശയും അറിയിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here