ജേക്കബ് തോമസ് കണ്ണൂർ
മൈസൂരു: മൈസൂരുവിലെ ടി നരസിപുരയിൽ സ്വകാര്യ ബസും ഇന്നോവ കാറും കൂട്ടിയിടിച്ച് പത്ത് പേർക്ക് ദാരുണാന്ത്യം. മരിച്ചവരിൽ രണ്ട് കുട്ടികളും ഉൾപ്പെടുന്നു. അപകടത്തിൽ കാർ പൂർണ്ണമായും തകർന്നു. മരിച്ചവരെല്ലാം ഒരു കുടുംബത്തിൽപെട്ടവരാണെന്നാണ് വിവരം. ബെല്ലാരി സ്വദേശികളാണ് മരിച്ചവരെല്ലാം . ഇവർ മൈസൂരുവിലേക്ക് വരും വഴിയാണ് അപകടം. കൊല്ലഗൽ -ടി നരസിപുർ റോഡിലെ കുറുബുരുവിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു അപകടം.
മൂന്ന് പേർ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മറ്റുള്ളവർ ആശുപത്രിയിലേക്ക് പോകും വഴിയും ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്.




