Home Daily news ഐ.പി സി 98-ാം മത് ജനറൽ കൺവെൻഷൻ 16 മുതൽ 23 വരെ കുബനാട് ഹെബ്രോൻ...

ഐ.പി സി 98-ാം മത് ജനറൽ കൺവെൻഷൻ 16 മുതൽ 23 വരെ കുബനാട് ഹെബ്രോൻ പുരത്ത് നടക്കും

0

വാർത്താ: എന്നെസ് നെല്ലിക്കുന്നം

കുമ്പനാട്: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭയുടെ 98-ാ മത് ജനറൽ കൺവൻഷൻ 2022 ജനുവരി 16-23 വരെ സഭാ ആസ്ഥാനമായ കുമ്പനാട് ഹെബ്രോൻപുരത്ത് നടക്കും.സർക്കാരുകളുടെയും, ആരോഗ്യവകുപ്പിന്റേയും മാനദണ്ഡങ്ങൾ പാലിച്ചും കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചും നിശ്ചിത എണ്ണം ആളുകളെ യോഗങ്ങളിൽ പ്രവേശിപ്പിക്കും.

16ന് വൈകിട്ട് 5.30ന് ഐപിസി ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജിന്റെ അധ്യക്ഷതയിൽ ജനറൽ പ്രസിഡന്റ് പാസ്റ്റർ വൽസൻ ഏബ്രഹാം കൺവൻഷൻ ഉദ്ഘാടനവും ചിന്താവിഷയ അവതരണവും നടത്തും.
ഡോ. ജോൺ കെ. മാത്യു, പാസ്റ്റർ കെ. ജോയി എന്നിവർ പ്രസംഗിക്കും. തുടർന്നുള്ള രാത്രിയോഗങ്ങളിൽ പാസ്റ്റർമാരായ റ്റി.ഡി.ബാബു, രാജു ആനിക്കാട്, ബേബി വർഗീസ്, വിൽസൺ വർക്കി, ഷാജി ഡാനിയേൽ, സണ്ണി ഫിലിപ്പ്, സണ്ണി കുര്യൻ, വി.ജെ. തോമസ്, തോമസ് ഫിലിപ്പ്, സാബു വർഗീസ്, കെ.ജെ. തോമസ്, രാജു മേത്ര, ഫിലിപ്പ് പി. തോമസ്, കെ. കോശി, ഷിബു തോമസ്, കെ.സി. ജോൺ, ഡോ. തോംസൺ കെ. മാത്യു, ബാബു ചെറിയാൻ, വിൽസൺ ജോസഫ് എന്നിവർ പ്രസംഗിക്കും.

എല്ലാ ദിവസവും വൈകിട്ട് 5.30 മുതൽ 8 വരെ പൊതു യോഗങ്ങളും, രാവിലെ 9.30 മുതൽ 12 വരെ പ്രത്യേക യോഗങ്ങളും നടക്കും. വ്യാഴം രാവിലെ ലേഡീസ് മീറ്റിംഗും വെള്ളി രാവിലെ ഉപവാസ പ്രാർത്ഥനയും ശനി രാവിലെ യുവജന സമ്മേളനവും കൺവൻഷനോടനുബന്ധിച്ച് നടക്കും.
23ന് രാവിലെ 9.30 മുതൽ നടക്കുന്ന സഭായോഗത്തോടും പൊതുയോഗത്തോടും കൂടി കൺവൻഷൻ സമാപിക്കും. ഈ വർഷം കർത്തൃമേശയും മറ്റ് യോഗങ്ങളും ഉണ്ടായിരിക്കുന്നതല്ല.
കൺവൻഷൻ ക്വയറിനോടൊപ്പം വിവിധ ഗായക സംഘങ്ങൾ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. ‘യേശുവിനെ കാണുക എന്നതാണ് ഈ വർഷത്തെ ചിന്താ വിഷയം.
യോഗങ്ങൾ സൂമിലും, വിവിധ സാമൂഹിക മാധ്യമങ്ങളിലും, ടിവി ചാനലുകളിലുംതത്സമയം സംപ്രേക്ഷണം ചെയ്യും.
ഐപിസി ജനറൽ കൗൺസിൽ എക്സിക്യൂട്ടീവ് ഭാരവാഹികളായ പാസ്റ്റർ റ്റി. വൽസൻ ഏബ്രഹാം (ജനറൽ പ്രസിഡന്റ്), പാസ്റ്റർ വിൽസൻ ജോസഫ് (വൈസ് പ്രസിഡന്റ്), പാസ്റ്റർ സാം ജോർജ് (ജനറൽ സെക്രട്ടറി), സണ്ണി മുളമൂട്ടിൽ
(ട്രഷറാർ) എന്നിവരോടൊപ്പം വിവിധ സബ്കമ്മിറ്റി ഭാരവാഹികളും
കൺവൻഷന് നേതൃത്വം നൽകും.
മീഡിയ കൺവീനേർസ്, ബ്രദർ ഫിന്നി പി. മാത്യു ബ്രദർ വെസ്ലി പി.എബ്രഹാം .എന്നിവരാണ് .

LEAVE A REPLY

Please enter your comment!
Please enter your name here