Home Daily news മകനേ,, “ഓൾ ദ് ബസ്റ്റ്”; കായിക താരമാകാൻ മോഹിച്ച രോഹിത്തിന്റെ ജഴ്സി നെഞ്ചോടടക്കി ലതിക

മകനേ,, “ഓൾ ദ് ബസ്റ്റ്”; കായിക താരമാകാൻ മോഹിച്ച രോഹിത്തിന്റെ ജഴ്സി നെഞ്ചോടടക്കി ലതിക

0

വാർത്ത – : തോമസ് ജേക്കബ് കണ്ണൂർ

തൃശൂർ മത്സരത്തിനു പോകുമ്പോൾ യാത്രയാക്കുന്നതുപോലെയായിരുന്നു അത്. മകന്റെ ചേതനയറ്റ ദേഹം നോക്കി ഏറെ കരഞ്ഞശേഷം അമ്മ വിതുമ്പലടക്കി, പിന്നെ, വലതുകയ്യിലെ തള്ളവിരൽ ഉയർത്തിക്കാട്ടി അവനോടു പറഞ്ഞു: ‘ഓൾ ദ് ബെസ്റ്റ്’!
ബാസ്കറ്റ് ബോൾ ദേശീയ താരമാകണമെന്ന രോഹിത് രാജിന്റെ മോഹത്തിന് അമ്മ ലതിക അണിയിച്ചു കൊടുത്തതാണ് ആ ജി. അതുമായാണ് മകന്റെ അന്ത്യദർശനത്തിൽ മുഴുവൻ ലതിക ഇരുന്നത്.
ഇന്നലെ പുലർച്ചെ വടക്കഞ്ചേരിയിൽ ബസപകടത്തിൽ മരിച്ച നടത്തറ മൈനർ റോഡ് സ്വദേശി തെക്കൂട്ട് രവിയുടെ മകൻ രോഹിത് രാജിന്റെ (24) മൃതദേഹം വീട്ടിലെത്തിച്ചപ്പോഴായിരുന്നു കണ്ടുനിന്നവർ വിങ്ങിപ്പൊട്ടിയ ആ നിമിഷങ്ങൾ.

=

LEAVE A REPLY

Please enter your comment!
Please enter your name here