വാർത്താ- : NS Nellikunnam
എച്ച് ആർഎഫ് ഹ്യൂമൺ റൈറ്റ്സ് ഫൗണ്ടേഷൻ നാഷണൽ യൂത്ത് കമ്മിറ്റി രൂപീകൃതമായി. ബ്രദർ മുഹമ്മദ് റിൻഷാദ് നാഷണൽ പ്രസിഡന്റ്, സിസ്റ്റർ താരാ എസ് നായർ വൈസ് പ്രസിഡന്റ്, സിസ്റ്റർ കെസിയ എസ് പോൾ നാഷണൽ സെക്രട്ടറി, ബ്രദർ ബൻസൺ ഞെട്ടൂർ ട്രഷറാർ എന്നിവരെ തെരെഞ്ഞെടുത്തു. രാജ്യത്ത് ആകമാനം പ്രത്യേകിച്ച്, ദൈവത്തിന്റെ സ്വന്ത നാട് എന്നറിയപ്പെടുന്ന കൊച്ചു കേരളത്തിൽ മയക്കുമരുന്നിന്റെ അതിപ്രസരം വർദ്ധിച്ചുവരുന്നു. യുവതി യുവാക്കൾ മയക്കു മരുന്നിനും മദ്യപാനത്തിലും അടിമകളായി കൊണ്ടിരിക്കുന്നു. തലമുറകളുടെ ഭാവിയെ തകർത്തു കൊണ്ടിരിക്കുന്ന ലഹരി യുഗത്തെ ഓർത്ത് വിങ്ങിപ്പൊട്ടുന്ന മാതാപിതാക്കൾ, ഈ വിപത്തുകളിൽ നിന്നും യുവതി യുവാക്കളെ രക്ഷിക്കുവാനുള്ള ഉത്തരവാദിത്വം എച്ച് ആർ എഫിന്റെ യൂത്ത് വിംഗിന് ഉണ്ടെന്നും, ലഹരി മരുന്നുകൾക്കെതിരെ പ്രക്ഷോഭ സമരങ്ങൾ വരെ വേണ്ടി വന്നാൽ സംഘടിപ്പിക്കുമെന്നും, നാടിന്റെ നന്മകൾക്ക് വേണ്ടി എന്ത് വില കൊടുത്തും HRF . യൂത്ത് വിംഗ് രംഗത്തിറങ്ങുമെന്നും ഒരഭിമുഖത്തിൽ യൂത്ത് ജനറൽ സെക്രട്ടറി കെസിയ എസ് പോൾ ജി എം ന്യൂസിനോട് പറഞ്ഞു.




