വാർത്ത:- കെ.റ്റി ജോസഫ് പാലക്കാട്
മണ്ണാർക്കാട് പാസ്റ്റേഴ്സ് പ്രെയർ ഫെല്ലോഷിപ്പിന്റെ (MPPF) ആഭിമുഖ്യത്തിൽ ഇന്ന് (25-10-2022) ചെവ്വാഴ്ച്ച രാവിലെ 9:30 മുതൽ തെങ്കര പഞ്ചായത്ത് കേന്ദ്രമാക്കി സുവിശേഷ പ്രവർത്തനം നടന്നു.ആനമൂളി IPC സഭയിൽ നിന്ന് പാസ്റ്റർ ഉണ്ണികൃഷ്ണൻ പ്രാർത്ഥിച്ച് പ്രവർത്തനം ആരംഭിച്ചു തെങ്കര പഞ്ചായത്തിലെ ആനമൂളി ,തെങ്കര,മെഴുകുംപാറ, തെക്കേമുറി, കനാൽപിരിവ്, മേലേ മുറി, അബംകുന്ന് എന്നീ സ്ഥലങ്ങളിൽ പരസ്യ യോഗങ്ങളും ലഘുരേഖ വിതരണവും നടന്നു.


പാസ്റ്ററന്മാരായ കെ.സി വർഗീസ്, കെ.റ്റി ജോസഫ് ,എൽദോസ്,സന്തോഷ് NP, ബിബിൻ ജോസഫ്, ഉണ്ണികൃഷ്ണൻ,PJ ടോമി, എന്നിവർ വചനം പ്രസംഗിച്ചു Pr വർഗീസ് മുണ്ടൻപാറയും Pr സന്തോഷ് NP ഗാനങ്ങൾ ആലപിച്ചു ഈ പ്രവർത്തനത്തിന് ഇവാഞ്ചലിസം കൺവീനർ Pr KT ജോസഫ് നേതൃത്വം കൊടുത്തു
വാർത്ത K T Joseph






