ഷാജി വർഗ്ഗീസ് കലയപുരം
ആലപ്പുഴയിൽ വിദ്യാർത്ഥികൾക്കിടയിലേക്ക് കാർ ഇടിച്ചു കയറി, 5 പേര്‍ക്ക് പരിക്ക്
ദേശീയ പാതയിൽ പുത്തൻചന്തയിൽ വിദ്യാർത്ഥികൾക്കിടയിലേക്ക് കാർ ഇടിച്ചു കയറി അപകടം.അഞ്ച് പേര്‍ക്ക് പരിക്കേറ്റു.
റോഡിന് സമീപം നിൽക്കുകയായിരുന്ന തുറവൂർ സംസ്കൃത കോളേജ് വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്.
പരിക്കേറ്റവരിൽ രണ്ടുപേരെ കോട്ടയം മെഡിക്കൽ കോളേജിലും, ഒരാളെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.




