വാർത്ത:- എൻ എസ് . നെല്ലിക്കുന്നം കടപ്പാട് : മലയാള മനോരമ
സൊസൈറ്റി ആക്റ്റ് പ്രകാരം രജിഷ്റ്റർ ചെയ്തിട്ടുള്ള ക്രിസ്ത്യൻ സഭാസംഘടകളുടെ ഭരണ സമിതികളിൽ ഇനി മുതൽ വനിതകൾക്കും പ്രാതിനിത്യം നടപ്പിലാകുവാൻ സാധ്യതയേറുന്നതായി റിപ്പോർട്ട് . യാക്കോബായ സഭയുടെ സഭാ സമിതികളിൽ 35% വനിത സംവരണം നടപ്പാക്കണമെന്ന് ശേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കത്തോലിക്കാ ബാവാ ഇടവക പള്ളികൾക്കും , സഭാ സമിതികൾക്കും നിർദ്ദേശം നൽകി. ഇടവക ഭദ്രാസനo , സഭാതലത്തിലുള്ള സമിതികൾ എന്നിവിടങ്ങളിൽ 35% വനിതകൾക്ക് സംവരണം ഉറപ്പാക്ക ന്നമെന്നാണ് നിർദ്ദേശം. 2012-ൽ യാക്കോബായ സുറിയാനി അസോസിയേഷനും,സുന്നഹദോസും തീരുമാനിച്ചിരിന്നു. ഏതാനും ഭദ്രാസനങ്ങളിൽ ഇത് ഭാഗികമായി നടപ്പിലാക്കി. എല്ലാ ഇടവകകളിലും ഭദ്രാസനങ്ങളിലും അടുത്തു വരുന്ന വാർഷിക പൊതുയോഗത്തിൽ തെരെഞ്ഞെടുപ്പ് നടക്കുമ്പോൾ 35% വനിത സംവരണം ഉറപ്പാക്കണമെന്നാന്ന് ബാബാ തിരുമേനിയുടെ കല്പന. ഇത് നടപ്പിലായാൽ ഐ.പി.സി എന്ന സഭാസംഘടനക്കും പ്രത്യേകിച്ച് സൊസൈറ്റി ആക്റ്റ് പ്രകാരം മുള്ള പെന്തെക്കോസ് സഭകൾക്കും ഇത് ബാധകമാകുവാൻ സാധ്യതയേറുമായിരിക്കും.




