വാർത്ത:- പോൾ രഞ്ചിത്ത് തിരുവനന്തപുരം
വാഴപ്പൊടു ഐപിസി പെനിയേൽ വർഷിപ്പ് സെന്ററിന്റെ ആഭിമുഖ്യത്തിൽ മേയ് 12 മുതൽ 15 വരെ കരിക്കറത്തല ജംഗ്‌ഷന് സമീപം സുവിശേഷ മഹായോഗവും സംഗീത വിരുന്നും നടക്കും. ദിവസവും വൈകിട്ട് 6 മണി മുതൽ 9 മണി വരെയാണ് സമയം. പാസ്റ്ററന്മാരായ എബി എബ്രഹാം, റജി ശാസ്താംകോട്ട, സതീഷ് നെൽസൺ, ഷാജി എം ജെ ബദേസ്ഥ തുടങ്ങിയവർ വചനപ്രഘോഷണം നടത്തും. ബദേസ്‌ഥാ വോയ്സ് ഗാനശുശ്രുഷ നിർവഹിക്കും. കൺവെൻഷനോടനുബന്ധിച്ച് 14 ന് ശനിയാഴ്ച രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ പവ്വർ കോൺഫ്രൻസ് ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. പാസ്റ്റർ ഷാജി എം.ജെ നേതൃത്വം നൽകും. വാർത




