ന്യൂസ് റിപ്പോർട്ടർ : ജിൻസൺ പാറേക്കാട്ടിൽ
ക്രൈസ്തവസംഗമം ’22
തിരുവനന്തപുരം : ഡിസംബർ 18ന് ന്യൂനപക്ഷദിനത്തിൽ പെന്തകോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ നേതൃത്വം നൽകുന്ന സുവിശേഷറാലി 3pm ന് പാളയം രക്തസാക്ഷിമണ്ഡപത്തിൽ നിന്നും പുറപ്പെട്ട് ഇ കെ നായനാർ പാർക്കിൽ സമാപിക്കുമ്പോൾ പി സി ഐ ജില്ലാ പ്രസിഡന്റ് പാ ജേക്കബ് കുര്യന്റെ അധ്യക്ഷതയിൽ ശ്രീ. ജി ആർ അനിൽ (ബഹു. ഭക്ഷ്യവകുപ്പ് മന്ത്രി )പൊതുസമ്മേളനം ഉൽഘാടനം ചെയ്യും, വിവിധ രാഷ്ട്രീയ, സാംസ്‌കാരിക ആത്മീയ നേതാക്കൾ പങ്കെടുക്കും, സ്റ്റേറ്റ് സെക്രട്ടറി പാ ജെയ്‌സ് പാണ്ടനാട് മുഖ്യ സന്ദേശം നൽകും,ജില്ലാ സെക്രട്ടറി പാ. കെ എ തോമസ് പ്രബദ്ധം അവതരിപ്പിക്കും, തിരുവനന്തപുരം കോർപ്പറേഷൻ യൂണിറ്റ് പാ. ജിജി തേക്കുതോട് ഉൽഘാടനം ചെയ്യും.പി സി ഐ തിരുവനന്തപുരം ജില്ലാ ക്വയർ ഗാനങ്ങൾ ആലപിക്കും, ബാൻഡ് ഓഫ് പെട്ടകം റാലിയിലും വേദിയിലും പരിപാടി അവതരിപ്പിക്കും.





