Home Daily news ടി എം മാത്യുവിന് മാധ്യമ പുരസ്കാരം;ടോണി ഡി ചെവ്വുകാരൻ മികച്ച മാധ്യമ പ്രവർത്തകൻ; “വീട്ടിലെ സഭാ...

ടി എം മാത്യുവിന് മാധ്യമ പുരസ്കാരം;ടോണി ഡി ചെവ്വുകാരൻ മികച്ച മാധ്യമ പ്രവർത്തകൻ; “വീട്ടിലെ സഭാ യോഗം” ജനപ്രിയ പരിപാടി; ഐപിസി ഗ്ലോബൽ മീഡിയ അവാർഡുകൾ പ്രഖ്യാപിച്ചു .

0

വാർത്ത:.എൻ.എസ് കൊട്ടാരക്കര

കുമ്പനാട്: ഐപിസി ഗ്ലോബൽ മീഡിയയുടെ പരമോന്നത അംഗീകാരമായ മാധ്യമ പുരസ്‌കാരത്തിന് ടി.എം മാത്യുവും മികച്ച മാധ്യമ പ്രവർത്തകനുള്ള അവാർഡിന് ടോണി ഡി. ചെവ്വൂക്കാരനും അർഹരായി. ജനപ്രിയ പരിപാടിയായി ‘വീട്ടിലെ സഭാ യോഗം’ തിരഞ്ഞെടുക്കപ്പെട്ടു. ജനുവരി 5നു കൂടിയ അവാർഡ് നിർണ്ണയ യോഗത്തിൽ ചെയർമാൻ സി.വി മാത്യു അദ്ധ്യക്ഷനായിരുന്നു. വൈസ് ചെയർമാൻ സാംകുട്ടി ചാക്കോ നിലമ്പൂർ, ജനറൽ സെക്രെട്ടറി സജി മത്തായി കാതേട്ട്, ട്രഷറർ ഫിന്നി പി. മാത്യു മറ്റു ഭാരവാഹികളായ പാസ്റ്റർ റോയ് വാകത്താനം, ഷിബു മുള്ളംകാട്ടിൽ, രാജൻ ആര്യപ്പള്ളിൽ, ഷാജി മാറാനാഥ, വെസ്ലി മാത്യു, ഫിന്നി രാജു ഹ്യൂസ്റ്റൺ എന്നിവർ പങ്കെടുത്തു.
അവാർഡിന് അർഹനായ ടി.എം. മാത്യു നാലര പതിറ്റാണ്ടിലേറെയായി മാധ്യമ പ്രവർത്തന രംഗത്തു സജീവമാണ്. അദ്ദേഹത്തിന്റെ എഴുത്തുകളും സന്ദേശങ്ങളും വിശ്വാസ സമൂഹത്തിനു നൽകിയ പ്രചോദനവും, ബൈബിൾ പ്രസാധക രംഗത്തു അദ്ദേഹം നൽകിയ വിലമതിക്കാനാകാത്ത സംഭാവനകളുമാണ് അവാർഡിന് അർഹനാക്കിയത്. അദ്ദേഹത്തിന്റെ ഗുഡ്‌ന്യൂസിലെ സ്പർശനം എന്ന പംക്തി ഏറെ ശ്രദ്ധേയമാണ്. കുട്ടികളുടെ ദീപിക, കേരള ഭൂഷണം, കേരള ധ്വനി, ദീപിക തുടങ്ങിയ പ്രസിദ്ധീകരങ്ങളിൽ ചെറുപ്രായത്തിൽ എഴുതി തുടങ്ങിയ ടി.എം മാത്യു പെന്തെക്കോസ്തിലെ ആദ്യ വാർത്ത വാരികയായ ഗുഡ്‌ന്യൂസിന്റെ സ്ഥാപകരിലൊരാളായി. 1973 ൽ ലിവിങ് ലിറ്ററേച്ചർ സെന്റർ എന്ന പ്രസിദ്ധീകരണ ശാലയിലൂടെ കെ.ഇ. എബ്രഹാം സാറിന്റെ 7 പറുദീസ, പരിശുദ്ധാത്മ സ്റ്റാനം എന്നീ ആത്മീയ ഗ്രന്ഥങ്ങളടക്കം നിരവധി പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. ഇതോടൊപ്പം ബൈബിൾ ട്രാൻസലേഷനിലും, റേഡിയോ മിനിസ്ട്രിയിലും, പ്രസിദ്ധീകരണത്തിലും സജീവമായി. ദിവ്യസന്ദേശം എന്ന പേരിൽ ലളിത ഭാഷയിൽ തയ്യാറാക്കിയ പുതിയനിയമം പുറത്തിറക്കി. ഇന്റർനാഷണൽ ബൈബിൾ സൊസൈറ്റിയുടെ ഡയറക്ടറായിരിക്കുമ്പോൾ 1997 ൽ വിശുദ്ധ വേദപുസ്തകം എന്ന പേരിൽ സ്വതന്ത്ര പരിഭാഷയിൽ ബൈബിൾ പുറത്തിറക്കുവാൻ നേതൃത്വം നൽകി. 1982 – 85 കാലയളവിൽ പി.വൈ.പി.എയുടെ ജനറൽ സെക്രെട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. ഐപിസി ഹെബ്രോൻ എറണാകുളം സഭാംഗമാണ്. ഭാര്യ: വത്സ മാത്യു. മക്കൾ: ഷാരോൺ മാത്യു ഡാളസ്, സ്നേഹ മാത്യു, സരുൺ സ്കറിയ മാത്യു.
മികച്ച മാധ്യമ പ്രവർത്തകനായി തിരഞ്ഞെടുക്കപ്പെട്ട ടോണി ഡി. ചെവ്വൂക്കാരൻ ഗുഡ്‌ന്യൂസ് കോർഡിനേറ്റിംഗ് എഡിറ്ററാണ്. ചെറുപ്രായത്തിൽ തന്നെ മാധ്യമ പ്രവർത്തനം ആരംഭിച്ച അദ്ദേഹത്തിന്റെ മികച്ച രചനാപാടവവും, നേതൃഗുണവും , സംഗീത രംഗത്തു നൽകിയ സഭാവനകളുമാണ് അവാർഡിന് അർഹനാക്കിയത്. ക്രൈസ്തവ സാഹിത്യ അക്കാദമിയുടെ സ്ഥാപക അംഗമായ അദ്ദേഹം നിലവിൽ പ്രസിഡന്റായി സേവനം അനുഷ്ഠിക്കുന്നു. വിക്ലിഫ് ഇന്ത്യാ പബ്ലിക്കേഷൻ വിഭാഗത്തിന്റെ ബോർഡംഗമായ ടോണിക്ക് സർഗ്ഗ സമിതി, മന്ന പബ്ലിക്കേഷൻസ്, ഗുഡ്ന്യൂസ് അവാർഡ് തുടങ്ങിയ അവാർഡുകൾ ലഭിച്ചിട്ടുണ്ട്. മോചനഗീതം, ശാന്തിഗീതം എന്ന സംഗീത ആൽബങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. ഐപിസി തൃശൂർ അയ്യന്തോൾ സഭാംഗമാണ്. ഭാര്യ: ബിജി ടോണി. മക്കൾ : സ്റ്റെഫിൻ, സാനിയ.

ടി.എം മാത്യു
ടോണി.ഡി. ചെവ്വുക്കാരൻ

കോവിഡ് കാലത്ത് വിശ്വാസ സമൂഹത്തിന് ഏറെ ആശ്വാസം പകരുകയും പൊതുസമൂഹത്തിൽ വളരെ സ്വാധീനം ചെലുത്തുകയും ചെയ്ത പരിപാടിയാണ് പവർവിഷൻ ടി.വി സംപ്രേഷണം ചെയ്യുന്ന വീട്ടിലെ സഭായോഗം. 2020 മാർച്ച് 22 ഞായറാഴ്ച വീട്ടിലെ സഭായോഗം എന്ന പേരിൽ ആരംഭിച്ച ഈ വിർച്യുൽ ആരാധനയ്ക്ക് ലക്ഷകണക്കിന് ജനങ്ങൾ യൂട്യൂബിലൂടെയും ടിവി യിലൂടെയും പങ്കെടുക്കുന്നു. പവർവിഷൻ മീഡിയാ മിനിസ്‌ട്രീസിന്റെ അഡ്വൈസറീ ബോർഡ് അംഗങ്ങളായി പവർവിഷൻ ടി.വി ചെയർമാൻ റവ. ഡോ. കെ സി ജോൺ, എം.ഡി റവ. ഡോ. ആർ എബ്രഹാം എന്നിവരെ കൂടാതെ പാസ്റ്റർമാരായ ബാബു ചെറിയാൻ, രാജു പൂവക്കാല, കെ.സി ശാമുവേൽ, പ്രിൻസ് തോമസ് റാന്നി, ഷാജി എം. പോൾ, അനീഷ് തോമസ് എന്നിവർ പ്രവർത്തിക്കുന്നു. മറ്റുള്ള ശുശ്രൂഷകളിൽ പ്രാർത്ഥനാ ടീം അംഗങ്ങളായ പാസ്റ്റർമാരായ ചാക്കോ സാം, ജെയിംസ് ചാക്കോ, സാം മാത്യു, അജി എം. പോൾ എന്നിവരും പങ്കുചേരുന്നു. പവർവിഷൻ സി.ഒ.ഒ ടോണി വർഗീസ്, ജിബിൻ പൂവക്കാല എന്നിവരാണ് വീട്ടിലെ സഭായോഗം കോർഡിനേറ്റ് ചെയ്യുന്നത്.
ജനു. 19നു കുമ്പനാട് കൺവൻഷനോടനുബന്ധിച്ച് നടക്കുന്ന ഗ്ലോബൽ മീറ്റിൽ അവാർഡുകൾ വിതരണം ചെയ്യും. പാസ്റ്റർ വൽസൻ ടി. എബ്രഹാം ഉത്‌ഘാടനം നിർവഹിക്കും. രക്ഷാധികാരി പാസ്റ്റർ കെ.സി ജോൺ മുഖ്യാതിഥിയായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here