Home Daily news കുമ്പനാട് കൺവെൻഷൻ 15 മുതൽ 22 വരെ ഹെബ്രോൻ പുരത്ത് നടക്കും

കുമ്പനാട് കൺവെൻഷൻ 15 മുതൽ 22 വരെ ഹെബ്രോൻ പുരത്ത് നടക്കും

0

ന്യൂസ് റിപ്പോർട്ടർ : തോമസ് ജേക്കബ് കണ്ണൂർ

ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ അന്തർദേശീയ ജനറൽ ജനുവരി 15 മുതൽ 22 വരെ ഐപിസി അന്തർദേശീയ ആസ്ഥാനമായ ഹെബ്രോൻ പുരത്ത് നടക്കും. ആരംഭ ദിവസം ഐപിസി ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജ് അധ്യക്ഷത വഹിക്കുന്ന കൺവെൻഷൻ പ്രസിഡൻറ് പാസ്റ്റർ വത്സൻ എബ്രഹാം ഉദ്ഘാടനം ചെയ്യും. കോവിഡ് പ്രതിസന്ധിയെ തുടർന്ന് 2021ൽ ,ഓൺലൈൻ ആയും 2022-ൽ പരിമിതമായ അംഗങ്ങളെ ഉൾപ്പെടുത്തി നാമമാത്രമായി കൺവെൻഷൻ നടത്തിയിരുന്നു. രണ്ട് വർഷത്തിന് ശേഷം നടത്തുന്ന ഈ കൺവെൻഷനിൽ കൂടുതൽ ജനപങ്കാളിത്തം ഉണ്ടാകുമെന്ന് സംഘാടകർ പ്രതീക്ഷിക്കുന്നു ദിവസവും രാവിലെ 5 30 ന് പ്രഭാത ധ്യാനവും,എട്ടിന് ബൈബിൾ ക്ലാസും പത്തിന് പൊതുയോഗവും , 1 -30 ന് മിഷനറി സമ്മേളനവും,വൈകിട്ട് 5- 30 മുതൽ സുവിശേഷ മഹായോഗങ്ങളും നടക്കും.

പതിനായിര കണക്കിന് തടിച്ചു കൂടുന്ന ഭക്ത ജന സമൂഹത്തിന് ഭക്തി നിർഭരമായ തിരുവത്താഴ ശുശ്രൂഷയോടെയാണ് കൺവെൻഷൻ സമാപിക്കേണ്ടത്. എന്നാൽ ഇത്തവണ കോവിഡ് പൂർണ്ണമായി വിട്ടു മാറാത്തതിനാൽ തിരുവത്താഴo ഒഴിവാക്കിയിട്ടുണ്ടെന്നാണു് അറിവ് .ഇന്ത്യയിലെ വിവിധ സ്റ്റേറ്റുകളിൽ നിന്നും കൂടാതെ യു എസ് എ ,കാനഡ, ഓസ്ട്രേലിയ, ബർമ, ഭൂട്ടാൻ , ശ്രീലങ്ക,യുകെ, നേപ്പാൾ, ഗൾഫ് രാജ്യങ്ങൾ,തുടങ്ങിയ രാജ്യങ്ങളിൽ നിന്നും പാസ്റ്റന്മാരും , വിശ്വാസികളും പങ്കെടുക്കും. പാസ്റ്റർമാരായ ജേക്കബ് ജോൺ , ജോർജ് ഡാനിയേൽ എന്നിവർ പ്രയർ കൺവീനർമാരാണ്. പാസ്റ്ററന്മാരായ
പി.എ ജോർജ്ജ് . ഫിന്നി ചെറിയാൻ, ജോസ് ശാമുവേൽ (റിസ പ്ക്ഷൻ) ബേബി കടമ്പനാട്, ബ്രദർ എൻ.സി. ബാബു (അക്കോമഡേഷൻ) കേണൽ ലുക്ക്, പാസ്റ്റർ റജി ഓതറ (വിജിലൻസ്) പാസ്റ്റർ വത്സൻ എബ്രഹാം, പാസ്റ്റർ റോയി പൂവക്കാല. ബ്രദർ കുര്യൻ ജോസഫ് (മ്യൂസിക്). പാസ്റ്റർ കെ. കോശി, രാജൻ ആര്യപള്ളിൽ (രജിഷ്ട്രേഷൻ). സണ്ണി മുളമൂട്ടിൽ. അഡ്വ. ജോൺസൻ കെ. ശാമുവേൽ , പി.പി ജോൺ , എബി പെരുംപെട്ടി .( പന്തൽ . ലൈറ്റ്. സൗണ്ട്) പാസ്റ്റർ ഡോൺ കുരുവിള, രാജൻ ആര്യ പള്ളിൽ .(ട്രാൻസ്പോട്ടേഷൻ) പാസ്റ്ററന്മാരായ ജേക്കബ് ജോർജ്ജ്, റ്റെറ്റസ് ഈപ്പൻ, ജയിംസ് ചാക്കോ , ബ്രദർ സജി പോൾ (ഫുഡ്)എന്നിവർ വിവിധ സബ് കമ്മിറ്റികൾക്ക് നേതൃത്വം നൽകും

ഐ.പി.സി ജനറൽ കൺവെൻഷന് ജി.എം മിഡിയായുടെ അഭിനന്ദനങ്ങൾളും , ആശംസകളും നേരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here