Home Daily news പാസ്റ്റർ വർഗീസ് എബ്രഹാം (ജോയി) ആത്മാവിൽ രചിച്ച 2 ഗാനങ്ങൾ ഇത്തവണ കുമ്പനാട് കൺവെൻഷനിൽ ഉണ്ടായിരുന്നു

പാസ്റ്റർ വർഗീസ് എബ്രഹാം (ജോയി) ആത്മാവിൽ രചിച്ച 2 ഗാനങ്ങൾ ഇത്തവണ കുമ്പനാട് കൺവെൻഷനിൽ ഉണ്ടായിരുന്നു

0

തയ്യാറാക്കിയത് :- എൻ എസ് . നെല്ലിക്കുന്നം

ഇത്തവണ കുമ്പനാട്ടു നടന്ന ഇന്ത്യാ പെന്തെക്കോസ്തു ദൈവ സഭ, അന്തർദേശീയ കൺവെൻഷനിൽ പാസ്റ്റർ വർഗീസ് എബ്രഹാം (ജോയി) ആത്മ നിറവിൽ തന്റെ തൂലികയിൽ നിന്നും അടർന്നു വീണ രണ്ടു് ഗാനങ്ങൾ ഉണ്ടായിരുന്നു. .” മുട്ടിൽ മേൽ ഇരുന്ന് പ്രാർത്ഥിച്ചീടാം …. മുട്ടിപ്പായി കേണു അപേക്ഷിച്ചീടാം “….. എന്ന ഗാനം സ്റ്റേജിൽ ഗായക സംഘം അവർത്തിച്ചാവർത്തിച്ച് പാടിയത് , ജനഹൃദയങ്ങളെ തട്ടിയുണർത്തി. അല്ലലില്ലാനാടുണ്ടു സ്വർഗ്ഗനാടുണ്ടു എന്ന ഗാനം ക്രൈസ്തവ കൈരളിക്ക് സമ്മാനിച്ചത് പാസ്റ്റർ ജോയിയാണ്. ഇതിനോടകം മുപ്പതിൽപ്പരം ക്രിസ്തിയ ഗാനങ്ങൾ താൻ രചിച്ചിട്ടുണ്ട്. ഈ കാലഘട്ടത്തിന് അനുയോജ്യമായ , നീ ദൈവത്തിന്റെ മനുഷ്യനോ ? എന്ന ഈടുറ്റ ഗ്രന്ഥം പാസ്റ്റർ വർഗിസ് എബ്രഹാമിന്റെ രചനയാണ്. .. രണ്ട് ഓഡിയോ സി ഡി യും ഒരു വീഡിയോ ആൽബവും പ്രസിദ്ധീകരിച്ചിട്ടുണ്ടു്. ഐ.പി.സി മുൻ ശുശ്രൂഷകനായിരുന്നഎടത്വ ബേബിച്ചൻ എന്നറിയപ്പെടുന്ന പാസ്റ്റർ പി.എം.എബ്രഹാമിന്റെ മകനാണു് പാസ്റ്റർ വർഗീസ് എബ്രഹാം . ഐ.പി.സി കൊല്ലം നോർത്ത് സെന്റെർ വൈസ് പ്രസിഡന്റും, കൊല്ലം പള്ളിത്തോട്ടം IPC ഗിൽഗാൽ സഭയുടെ ശുശ്രൂഷകനും മാണ് നിലവിൽ . ഐ.പി.സി എൻ സി.ആർ ഡൽഹി.ഐ.പി സി ചെന്നൈ സെന്റർ, ഷാർജ പെന്തെകോസ്ത
ൽ അസംബ്ലി (S.P A) ഐ.പി സി കുണ്ടറ സെന്റർ, ഐ.പി സി ശാസ്താംകോട്ട സെന്റർ , ഐ.പി.സി മുണ്ടക്കയം സെന്റർ.ഐ.പി.സി പാമ്പാക്കുട സെന്റെർ , തുടങ്ങിയ സെന്ററുകളിൽ സഭാ ശുശ്രുഷകനായി സേവനം ചെയ്തി ട്ടുണ്ടു. എഴുത്തുകാ രൻ, സംഘാടകൻ, പ്രാസംഗികൻ, ഗായകൻ എന്നീ നിലകളിൽ ദൈവം ഉപയോഗിക്കുന്ന പാസ്റ്റർ വർഗീസ് എബ്രഹാമിന് രണ്ട് മക്കൾ ഉണ്ട്. ആശ യാണു ഭാര്യ, അടൂർ സ്പിരിച്ചൽ വേവ്സ്, ബ്രദർ കൊച്ചു മോൻ സഹോദരനും മാണ്. ഇദ്ദേഹത്തെ പോലുള്ള ദൈവദാസന്മാരെ കുമ്പനാട് കൺവെൻഷൻ വേദികളിൽ അവസരം കൊടുക്കുകയാണ് വേണ്ടത്. ഇനിയും ധാരാളം അർത്തവത്തായ ഈടുറ്റ ക്രിസ്തീയ ഗാനങ്ങളും. ഗ്രന്ഥങ്ങളും ക്രൈസ്തവ കൈരളിക്ക് സമ്മാനിക്കുവാൻ ആ കരങ്ങളിലെ തൂലിക ചലിക്കട്ടെ . എന്ന് നമുക്ക് പ്രാർത്ഥിക്കാം.

മുട്ടിൽ ന്മേൽ ഇരുന്ന് പ്രാർത്ഥിച്ചീടാം …. മുട്ടിപ്പായി കേണു അപേക്ഷിച്ചീടാം …..”

LEAVE A REPLY

Please enter your comment!
Please enter your name here