എൻ എസ് നെല്ലിക്കുന്നം

കോഴിക്കോട് സെൻറ്ററിന്റെ ഭാഗമായിരുന്ന കണ്ണൂർ കാസർഗോഡ് ജില്ലകളെ കണ്ണൂർ സെന്റർ എന്ന ഒറ്റ സെന്റർ ആക്കി ഏകദേശം 1990 മുതൽ പാസ്റ്റർ വി വൈ തോമസ് സെന്റർ ശുശ്രൂഷകനായി കണ്ണൂർ സെന്ററിനെ നയിച്ചു. ഏകദേശം ഇരിട്ടി കണ്ണൂർ കാസർഗോഡ് മൊത്തമായി 9 സഭകൾ ആയിരുന്നു അന്ന് ഉണ്ടായിരുന്നത്. മലബാറിന്റെ ഊഷര ഭൂമിയിൽ പരിമിതമായ സാഹചര്യങ്ങളിൽ ദൈവാത്മാവിന്റെ നിയോഗത്തോടും ആത്മശക്തിയോടും തന്നെ ഏൽപ്പിച്ചിരിക്കുന്ന ശുശ്രൂഷകൾക്കായി ബദ്ധപ്പെട്ടോടിയ അഭിഷക്തൻ. കണ്ണുനീരിന്റെ നനവും പ്രാർത്ഥനയുടെ നിറവും അതിശക്തമായ വചനപ്രഘോഷണവും കൊണ്ട് ദൈവസഭകളെ ആത്മീയ ഉണർവിലേക്കും നയിച്ചു.

തരിശുനിലങ്ങളിൽ സുവിശേഷത്തിന്റെ വിത്തെറിഞ്ഞ് പ്രാർത്ഥനയുടെ പിൻബലത്തോട് കാത്തിരുന്നപ്പോൾ ദൈവം പ്രയത്നങ്ങൾക്ക് ഫലം നൽകി നീതിയുള്ള വിതയെ പൊലിപ്പിച്ചു. ഒരു കൂട്ടം ശുശ്രൂഷകന്മാരെ തന്നോട് ചേർത്തുനിർത്തി അവരുടെ പിന്തുണയോടു കൂടെ ശക്തമായ പ്രവർത്തനങ്ങൾ ആത്മീയ മുന്നേറ്റങ്ങൾ മലബാറിൽ ഉണ്ടായി ഏകദേശം 10 11 വർഷങ്ങൾക്ക് ശേഷം, മലബാറിൽ നിന്ന് കുണ്ടറ സെൻറ്റർ ശുശ്രൂഷകനായി താൻ പോകുമ്പോഴേക്കും 35, നോട് അടുത്ത് സഭകൾ എന്ന വിശാലതയിലേക്ക് കണ്ണൂർ സെന്റർഎത്തിയിരുന്നു. മലബാറിലുള്ള സഭകൾക്ക് ദൈവമക്കൾക്ക് ദൈവദാസന്മാർക്ക് പാസ്റ്റർ വി വൈ തോമസിനെ ഒരിക്കലും മറക്കുവാൻ സാധിക്കുകയില്ല. കുണ്ടറ സെന്ററിലും കർത്താവിന് വേണ്ടി വളരെ പ്രയോജനപ്പെട്ടതിനുശേഷം ഇന്നാ നിത്യതയിലേക്ക് പ്രവേശിച്ച കർത്താവിന്റെ ദാസനെ ഓർത്ത് അഭിമാനിക്കുന്നു.
ജി.എം മീഡിയായുടെ എല്ലാ വിധ മായ പ്രത്യാശയും, ദുഃഖവും അറിയിക്കുന്നു
ഐപിസി കണ്ണൂർ സെന്ററിന്റെ പേരിൽ സെന്റർ സെക്രട്ടറി പാസ്റ്റർ ബിജു തോമസിനോട് ചേർന്ന്
നോർത്ത് മലബാറിലെ ദൈവദാസന്മാരുടെയും ദൈവമക്കളുടെയും പേരിലുള്ള ദുഃഖവും പ്രത്യാശയും സ്റ്റേറ്റ് കൌൺസിൽ മെമ്പറും ജിഎം മീഡിയ കണ്ണൂർ കോർഡിനേറ്ററും മായ ബ്രദർ തോമസ് ജേക്കബ് കണ്ണുരും അറിയിച്ചിരിക്കുന്നു




