Home Daily news പി.വൈ പി.എ നേര്യമംഗലം സെന്റർ യൂത്ത് ക്യാമ്പ് പോസ്റ്റർ പ്രകാശനം നിർവ്വഹിച്ചു.

പി.വൈ പി.എ നേര്യമംഗലം സെന്റർ യൂത്ത് ക്യാമ്പ് പോസ്റ്റർ പ്രകാശനം നിർവ്വഹിച്ചു.

0

വാർത്ത :- NS. Nellikunnam

നേര്യമംഗലം: പിവൈപിഎ നേര്യമംഗലം സെന്ററിന്റെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 30, 31 സെപ്റ്റംബര്‍ 1 തീയതികളില്‍ കീഴില്ലം ഇവാഞ്ചലിക്കല്‍ റിട്രീറ്റ് സെന്ററില്‍വച്ച് നടത്തുന്ന യൂത്ത് ക്യാമ്പിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. നേര്യമംഗലത്തു വച്ച് നടന്ന സെന്റര്‍ മാസയോഗത്തില്‍ സെന്റര്‍ മിനിസ്റ്റര്‍ പാസ്റ്റര്‍. സണ്ണി മാത്യൂ സെന്റര്‍ പിവൈപിഎ പ്രസിഡന്റും ഐ പി സി സ്റ്റേറ്റ് കൗൺസിൽ മെമ്പറുമായ ബ്രദര്‍ ജോബി എബ്രഹാമില്‍ നിന്നും ഏറ്റുവാങ്ങി പോസ്റ്റര്‍ പ്രകാശനം നിര്‍വ്വഹിച്ചു. സെന്റര്‍ എക്‌സിക്യൂട്ടീവ്‌സ് പാസ്റ്റര്‍ ജോസ് വര്‍ഗീസ്, പാസ്റ്റര്‍ വത്സന്‍ പീറ്റര്‍, ബ്രദര്‍. എല്‍ദോസ്, സെന്ററില്‍ വിവിധയിടങ്ങളില്‍ ശുശ്രൂഷിക്കുന്ന ദൈവദാസന്മാര്‍, സെന്റര്‍ പിവൈപിഎ എക്‌സിക്യൂട്ടീവ്‌സ് സിസ്റ്റര്‍ സ്വപ്ന ഡേവിഡ്, പാസ്റ്റര്‍. ഫിജോ ഫ്രാന്‍സിസ്, ബ്രദര്‍ ഫെബിന്‍, ബ്രദര്‍. ബിനീഷ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
ഈ വര്‍ഷത്തെ പോസ്റ്റര്‍ തയ്യാറാക്കിയത് മാധ്യമപ്രവര്‍ത്തകനും സീനിയര്‍ വിഷ്വലൈസറുമായ ബ്രദര്‍ മാത്യു കിങ്ങിണിമറ്റമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here