തോമസ് ജേക്കബ് കണ്ണൂർ
ഐ.പി.സി സണ്ടേസ്കൂൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പവർ വിബിഎസ് ഹൈറെഞ്ച് മേഖല ലീഡേഴ്സ് സെമിനാർ നടന്നു. .ഐപിസി ബഥേൽ പ്രെയർ സെന്റർ സുൽത്താൻ കട സഭയിൽ നടന്ന സെമിനാർ സണ്ടേസ്കൂൾ അസോസിയേഷൻ സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ. തോമസ് മാത്യു ചാരുവേലി ഉൽഘാടനം ചെയ്തു. ഡയറക്ടർ പാസ്റ്റർ ജോസ് തോമസ് ജേക്കബ് പ്രധാന ക്ലാസ്സുകൾ എടുത്തു. അസോസിയേറ്റു സെക്രട്ടറി പാസ്റ്റർ. . . തോമസ് അധ്യക്ഷൻ ആയിരുന്നു. പാസ്റ്റർ ബാബു ജോൺ, കെ. പ്രസാദ്, എന്നിവർ പ്രാർത്ഥനക്കു നേതൃത്വം നൽകി. മേഖല പ്രസിഡന്റ് പാസ്റ്റർ സുരേഷ് കുമാർ, വൈസ് പ്രസിഡന്റ് പാസ്റ്റർ ജോസഫ് ജോൺ സെക്രട്ടറി പാസ്റ്റർ സി.വി. എബ്രഹാം എന്നിവർ ആശംസകൾ അറിയിച്ചു. ഇവാ.. സാം, വി.ബി എസ് അസോസിയേറ്റ് സെക്രട്ടറി ബ്രദർ. പി. പി. ജോണും സെക്ഷൻ ക്ലാസ്സുകൾ എടുത്തു. സ്റ്റേറ്റ് സമതി അഗം പാസ്റ്റർ ബിജു വർഗീസും സഭയും ക്രമീകരങ്ങൾ എല്ലാം ഭംഗിയായി ചെയ്തു. ബ്രദർ വിൽജി, സജി, സംഗീത പരിശീലനത്തിനു നേതൃത്വം കൊടുത്തു. മാസ്റ്റർ ട്രെയിനേഴ്സ് സിസ്റ്റർ റോണ ഐസക്, വിവിൻ, ജോഷ്ന, ജമി സാം ആക്ഷൻസ് പഠിപ്പിച്ചു.





