Home Daily news ഐ.പി.സി തിരുവനന്തപുരം താബോർ സഭയ്ക്ക് പുതിയ നേതൃത്വം ;ബിനു വി ജോർജ്ജ് വീണ്ടും സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ടു.

ഐ.പി.സി തിരുവനന്തപുരം താബോർ സഭയ്ക്ക് പുതിയ നേതൃത്വം ;
ബിനു വി ജോർജ്ജ് വീണ്ടും സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ടു.

0

വാർത്ത :- എൻ.എസ് നെല്ലിക്കുന്നം

തിരുവനന്തപുരം :- ഐ.പി.സി തിരുവനന്തപുരം താബോർ സഭയ്ക്ക് 2023 – 24 വർഷത്തേക്കുള്ള പുതിയ ഭരണസമിതി നിലവിൽ വന്നു. ഇന്നലെ : (20 /8/23) ഞായറാഴ്, സഭാ ശുശ്രുഷകൻ പാസ്റ്റർ വി.പി. ഫിലിപ്പിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സഭാ ജനറൽ ബോഡിയിൽ വച്ചാണ് കമ്മിറ്റിയെ തെരെഞ്ഞെടുത്തത്. പഴയ കമ്മിറ്റിയുടെ നല്ല സേവനം കണക്കിലെടുത്ത് , ഐക്യ കണ്ഠേനയാണ് പഴയ കമ്മിറ്റിയെ നിലനിർത്തുവാൻ തിരുമാനിച്ചത്. സഭയുടെ പ്രസിഡന്റായി പാസ്റ്റർ വി.പി ഫിലിപ്പിനെ തെരെഞ്ഞെടുത്തു. സഭാ പരിപാലന രംഗത്ത് മികച്ച പാടവം, കൺവെൻഷൻ പ്രാസംഗികൻ, എഴുത്തുകാരൻ , വേദാദ്ധ്യാപകൻ എന്നി നിലകളിൽ പ്രസിദ്ധീയാർജ്ജിച്ചിട്ടുണ്ട്., ഇന്ത്യയിലും, വിദേശത്തും ഐ.പി സി സഭകളിൽ ശുശ്രൂഷകനായിരുന്ന പാസ്റ്റർ വി.പി. ഫിലിപ്പ്, വാമൊഴിയായും വരമൊഴിയായും ആശയ വിനിമയം ചെയ്യുന്ന പാസ്റ്റർ വി.പി. ഫിലിപ്പ് IPC സഭകൾക്ക് തന്നെ ഒരു ഒരഭിമാനമാണ്.

വൈസ് പ്രസിഡന്റായി വീണ്ടും തെരെഞ്ഞെടുക്കപ്പെട്ട പി.ജി മത്തായി സാർ ഐ.പി.സി. മുൻ സ്റ്റേറ്റ് കൗൺസിൽ മെബറും , സണ്ടേസ്കൂൾ അസോസിയേഷൻ കേരള സ്റ്റേറ്റ് മെബറും , സണ്ടേസ്കൂൾ പ്രവർത്തനത്തിൽ മികച്ച പ്രവർത്തകനും ആയിരുന്നു.

വീണ്ടും സെക്രട്ടറിയായി ചുമതയേറ്റ ബ്രദർ ബിനു വി. ജോർജ് ഐ.പി.സി കേരള സ്റ്റേറ്റ് കൗൺസിൽ മെമ്പറും . കേരളാ സ്റ്റേററ് കോസ്റ്റൽ മിഷൻ സെക്രട്ടറിയും ആണ് താബോർ സഭയുടെ ജീവ കാരുണ്യ പ്രവർത്തനത്തിന്റെ നേതൃത്വം വഹിക്കുന്നു.

ബ്രദർ ജേക്കബ് പി.ഐ ട്രഷറർ ആയും ബ്രദർ ജി. യോഹന്നാൻ ജോയിൻറ്റ് സെക്രട്ടറി ആയും ബ്രദർ ജി.റ്റി സാമുവേൽ ജോയിൻറ്റ് ട്രഷറർ ആയും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു

ഇതിനോടകം താബോർ സഭ തിരുവനന്തപുരം ജില്ലയിൽ ഒരു സഭാ പാഴ്സനേജ് നിർമ്മിച്ചു നൽകി. ഈ വർഷം മലബാർ മേഖലയിൽ ഒരു സഭാ ഹാൾ നിർമ്മിക്കുവാൻ ഉദ്ദേശിക്കുന്നു.

60 ന്റെ തികവിൽ എത്തിയിരിക്കുന്ന താബോർ സഭ നവീന ആശയങ്ങളും , നൂതന സാമൂഹിക നൻമ പ്രവർത്തികളും , സുവിശേഷ പ്രവർത്തനങ്ങളും ആണ് പ്ലാൻ ചെയ്യുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here