ജി.എം തിരുവനന്തപുരം
കുമ്പനാട്: ആര്യപ്പള്ളിൽ മാത്യു എബ്രഹാമിന്റെ (കുഞ്ഞൂട്ടി) ഭാര്യ അന്നമ്മ എബ്രഹാം (കുഞ്ഞുമോൾ-66) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടിരുന്നു. സംസ്കാരം ഇന്ന് ചൊവ്വാഴ്ച്ച (28/03/23) രാവിലെ 9ന് കുമ്പനാട് ഐ.പി.സി ഏലിം ചർച്ചിൽ ശുശ്രൂഷകൾ ആരംഭിക്കുo. ശുശ്രുഷകൾക്ക് ശേഷം 12 മണിക്ക് സഭാ സെമിത്തേരിയിൽ. സംസ്ക്കരിക്കും.
പരേതയുടെ മകൻ പാസ്റ്റർ സാബു ആര്യപള്ളി ഐ.പിസി. കേരളാ സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ സി തോമസിന്റെ മരുമകനും സംസ്ഥാന പി.വൈ.പി.എ വൈസ് പ്രസിഡന്റും ഐ.പിസി. കേരളാ സ്റ്റേറ്റ് കൗൺസിൽ അംഗവുമാണ്.
മറ്റു മക്കൾ: ഷീബ (സിനി), പരേതനായ ഷിബു എബ്രഹാം.
മരുമക്കൾ: കെ സി വർഗീസ് (അനു), പരേതയായ ജിഷ ഷിബു, ഷേബ സാബു (പ്രെറ്റി)




