Home Daily news ‍ ടെക്സാസിൽ ഡയറി ഫാമിന് തീപിടിച്ചു;18,000 പശുക്കള്‍ വെന്തുമരിച്ചു

‍ ടെക്സാസിൽ ഡയറി ഫാമിന് തീപിടിച്ചു;18,000 പശുക്കള്‍ വെന്തുമരിച്ചു

0

വാർത്താ :- സുന്ദരേശൻ പന്തലക്കോട്

ഓസ്റ്റിൻ :- ടെക്സാസിലെ ഒരു ഡയറി ഫാമിലുണ്ടായ ശക്തമായ തീ പിടിത്തത്തിൽ 18,000 പശുക്കൾ വെന്തുമരിച്ചു.
തീപിടിത്തത്തിൽ പരിക്കേറ്റ തൊഴിലാളിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ അപകടനില തരണം ചെയ്തിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ഇതേത്തുടർന്ന് ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
തീപിടിത്തമുണ്ടായ കാസ്ട്രോ കൗണ്ടി, അമറില്ലോയിൽ നിന്ന് 112 കിലോമീറ്റർ തെക്ക്-പടിഞ്ഞാറൻ പ്രദേശം ഡയറി ഫാമുകളും കന്നുകാലി വളർത്തലുകളും നിറഞ്ഞ പ്രദേശമാണ്. തീപിടിത്തത്തിൽ കൊല്ലപ്പെട്ട പശുക്കളിൽ അധികവും ഹോൾസ്റ്റീൻ, ജേഴ്സി പശുക്കളോ ഇവയുടെ സങ്കര ഇനങ്ങളോ ആണ്.
2020 ൽ യോർക്ക് ഡയറി ഫാമിലുണ്ടായ
തീപിടിത്തമായിരുന്നു രാജ്യത്തെ ഏറ്റവും കൂടുതൽ കന്നുകാലികൾ കൊല്ലപ്പെട്ട തീപിടിത്തം. അന്ന് 400 ഓളം പശുക്കളാണ് കൊല്ലപ്പെട്ടിരുന്നത്. എന്നാൽ,
യുഎസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഡയറി ഫാം തീപിടിത്തമാണ് ഇതെന്നാണ് റിപ്പോർട്ടുകൾ.
ഫാമിലെ മൊത്തം പശുക്കളുടെ 90 ശതമാനവും കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ. പാൽ ഉൽപ്പാദനത്തിൽ ദേശീയതലത്തിൽ
നാലാം സ്ഥാനത്താണ്
ടെക്സാസിന്റെ സ്ഥാനം. 319 ഗ്രേഡ് എ ഡയറികളിൽ ഏകദേശം 625.000പശുക്കൾ പാൽ ഉത്പാദനത്തിൽ ഏർപ്പെട്ടിരിക്കുന്നു. പ്രതിവർഷം 16.5 ബില്യൺ പൗണ്ട് പാൽ ആണ് ടെക്സാസിൽ മാത്രം ഉത്പാദിപ്പിക്കുന്നത്.
എന്നാൽ, വെന്തുമരിച്ച ഈ 18,000 പശുക്കളെ എങ്ങനെ സംസ്കരിക്കുമെന്നതാണ്
ഇപ്പോഴത്തെ വലിയ പ്രശ്നമെന്ന്
അധികൃതർ വ്യക്തമാക്കി.

പരസ്യം
പരസ്യം

LEAVE A REPLY

Please enter your comment!
Please enter your name here