Home Daily news നാലാഞ്ചിറ ജയോഝവം തിയോളജിക്കൽ സെമിനാരിയുടെ ഗ്രാജുവേഷൻ ശുശ്രൂഷ നടന്നു

നാലാഞ്ചിറ ജയോഝവം തിയോളജിക്കൽ സെമിനാരിയുടെ ഗ്രാജുവേഷൻ ശുശ്രൂഷ നടന്നു

0

വാർത്താ:- എൻ എസ് . നെല്ലിക്കുന്നം

സംസ്ഥാന നഗരിയുടെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന തിരുവനന്തപുരം ജില്ലയ്ക്കും, ഐ.പി.സിക്കും അഭിമാനമായി മാറിയ നാലാഞ്ചിറ ജയോഝവം തിയോളജിക്കൽ സെമിനാരിയുടെ ഗ്രാജുവേഷൻ ശൂശ്രുഷ ഇന്ന് (24/4/23) ശനിയാഴ്ച രാവിലെ 9.30 ന് ജയോഝവം ആഡിറ്റോറിയത്തിൽ വച്ച് നടന്നു. സെമിനാരി അക്കാഡമിക് ഡീൻ ഇവാ.. വെസ്ലി വർഗീസ് അദ്ധ്യക്ഷത വഹിച്ച സർവിസിൽ ഐ.പി.സി. കേരള സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ.സി തോമസ് മുഖ്യ സന്ദേശം നൽകി. സെമിനാരിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് സെമിനാരി ഡയറക്ടർറും, ഐ.പി.സി. സ്റ്റേറ്റ് സെക്രട്ടറിയും മായ പാസ്റ്റർ ദാനിയേൽ കൊന്ന നിൽക്കുന്നതിൽ വിശദീകരിച്ചു.

വിദ്യാർത്ഥികളെ പ്രതിനിധീകരിച്ച് ഇവാ :സജികുമാർ പ്രസംഗിച്ചു. വിവിധ കോഴ്സുകൾ പൂർത്തീകരിച്ച 11 പേരാണ് ഇത്തവണ സർട്ടിഫിക്കേറ്റ് ഏറ്റുവാങ്ങിയത്. പാസ്റ്റർ ദാനിയേൽ കൊന്ന നിൽക്കുന്നതിൽ സർട്ടിഫിക്കേറ്റുകൾ വിതരണം ചെയ്തു.ഐ.പി സി പാലോട് ഏര്യാ കൺവിനർ പാസ്റ്റർ ജേക്കബ് കുര്യൻ, ഐ.പി സി സ്റ്റേറ്റ് പ്രസ്ബിറ്ററി അംഗം പാസ്റ്റർ എൻ വിജയകുമാർ , സ്റ്റേറ്റ് കൗൺസിൽ അംഗം ബഹുമാന്യ പിറ്റർ മാത്യു കല്ലൂർ, ജി.എം. മിഡീയ ഡയറക്ടർ പാസ്റ്റർപോൾ സുരേന്ദ്രൻ , പാസ്ററർ ദീപു, പാസ്റ്റർ വില്യം , ജയോഝവം സഭയെ പ്രതിനിധികരിച്ച് ബ്രദർ സാബു മുളക്കുഴി തുടങ്ങിയവർ ആശംസകൾ അറിയിച്ചു. വിവിധ സഭാ ശുശ്രൂഷകന്മാർ പങ്കെടുത്തു. ഐ പി.സി വെമ്പായം ഏര്യ വൈസ് പ്രസിഡന്റ് പാസ്റ്റർ കെ.പി രാജൻ സ്വാഗതം പറഞ്ഞു. പാസ്റ്റർ ജപൽ രാജ് നന്ദിയും പറഞ്ഞു. അടുത്ത ബാച്ച് ജൂൺ 5 ന് ആരംഭിക്കുമെന്ന് ഡയറക്ടർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here