Pr Shaiju Vellanad
തിരുവനന്തപുരം : ഐ പി സി സണ്ടേസ്കൂൾസ് അസോസിയേഷൻ തിരുവനന്തപുരം മേഖലയുടെ ഈ വർഷത്തെ താലന്ത് പരിശോധനയായ ENDEAVOUR 2025 ഒക്ടോബർ 01 ബുധനാഴ്ച ഇന്നു രാവിലെ 08.30 ന് നാലാഞ്ചിറ സെന്റ് ജോൺസ് സ്‌കൂളിൽ വച്ച് നടന്നു. രാവിലെ 08 മണിക്ക് രജിസ്‌ട്രേഷൻ ആരംഭിച്ചു.12 വേദികളിലായി നടന്ന താലന്ത് പരിശോധനയിൽ പ്രഗത്ഭരായ 26 വിധികർത്താക്കൾ ആണ് വിധി നിർണ്ണയിക്കുവാൻ ഉണ്ടായിരിന്നു. മേഖലയിലെ 450 കുട്ടികൾ മാറ്റുരച്ച താലന്ത് പരിശോധനയിൽ വളരെ വിപുലമായ ക്രമീകരണങ്ങൾ ആണ് സംഘാടകർ ഒരുക്കിയിരിന്നത്. വിദൂരങ്ങളിൽ നിന്നും കടന്നുവന്ന മത്സരാർത്ഥികൾക്ക് വളരെ വേഗം വീടുകളിൽ എത്തുന്നതിന് വേണ്ടിയാണ് മത്സരം 12 വേദികളിലായി ക്രമീകരിച്ചുത് കൂടാതെ വിജയികളെ പ്രഖ്യാപിച്ചപ്പോൾ തന്നെ അവരുടെ സമ്മാനങ്ങളും 331 പൊയിൻ്റ് കരസ്ഥമാക്കി ഒന്നാം സ്ഥാനം ലഭിച്ച ഐപിസി തിരുവനന്തപുരം വെസ്റ്റ് സെൻ്ററിനും 228 പൊയിൻ്റ് കരസ്ഥമാക്കി രണ്ടാം സ്ഥാനം ലഭിച്ച ഐപിസി പേരൂർകട സെൻ്ററിനും 140 പൊയിൻ്റ് കരസ്ഥമാക്കി മൂന്നാം സ്ഥാനം ലഭിച്ച ഐപിസി തിരുവനന്തപുരം നോർത്ത് സെൻ്ററിനും ട്രോഫിയും വേദിയിൽ വച്ച് ഐപിസി കേരളാ സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്ന നില്കുന്നതിൽ അവറുകൾ വിതരണം ചെയ്യുകയും സമാപന സമ്മേളനത്തിൽ തിരുവനന്തപുരം മേഖല പി വൈ പി എ യുടെ പുതിയ ഭരണ സമിതി അംഗങ്ങളെ ആദരിക്കുകയും ചെയ്തു. പ്രസിഡന്റ് ജയ്‌സൺ സോളമൻ, വൈസ് പ്രസിഡന്റ് പാസ്റ്റർ എൻ വിജയകുമാർ, ട്രഷറർ ബ്രദർ ജെബ്സൻ കെ രാജു എന്നിവരുടെ മേൽ നോട്ടത്തിൽ നടന്ന താലന്ത് പരിശോധനയിൽ താലന്ത് ബോർഡ് ചെയർമാൻ ആയി ബ്രദർ ഷിബു വിക്ടർ, വൈസ് ചെയർമാൻ മാരായി പാസ്റ്റർ കെ എസ് ബൈജുവും, പാസ്റ്റർ റ്റി ആർ രെജു കുമാർ, കൺവീനർ ആയി ബ്രദർ ഡേവിഡ് സാം, കോഡിനേറ്റർ ആയി പാസ്റ്റർ ടൈറ്റസ്, ജോയിന്റ് കൺവീനർമാരായി പാസ്റ്റർ രാജു തോമസ്, പാസ്റ്റർ ജോസ് വി, സിസ്റ്റർ ബിന്ദു ക്ലെമന്റ്, ഫുഡ് കൺവീനറായി ബ്രദർ സുന്ദരേശൻ ജി, ജോയിന്റ് ഫുഡ് കൺവീനറായി പാസ്റ്റർ ഷൈജു വെള്ളനാട് എന്നിവർ പ്രവർത്തിച്ചു. താലന്ത് പരിശോധനയുടെ വിജയകരമായ നടത്തിപ്പിനായി ബ്രദർ ജോൺസൺ സോളമൻ, ബ്രദർ രാജിത്ത് ആർ ആർ, ബ്രദർ ഫിന്നി ആർ ഡാൻ എന്നിവർ ഐ ടി വിഭാഗത്തിന് നേതൃത്വം നൽകി.





























