Home Daily news ഗുജറാത്തിൽ മലയാളി പാസ്റ്ററും കടുംബവും ആക്രമിക്കപ്പെട്ടു

ഗുജറാത്തിൽ മലയാളി പാസ്റ്ററും കടുംബവും ആക്രമിക്കപ്പെട്ടു

0

സുനിൽ ഒറ്റപ്പാലം

സൂററ്റ് : സിറ്റി ഐപിസി ചർച്ച് ശുശ്രൂഷകൻ പാസ്റ്റർ സുരേഷും ഭാര്യയും സഭയിലെ സഹോദരങ്ങളും ഞായറാഴ്ച സഭാരാധനക്ക് ശേഷം വൈകുന്നേരം സഭയുടെ ഔട്ട് സ്റ്റേഷനിൽ പ്രാർത്ഥന നടത്തി കൊണ്ടിരിക്കുമ്പോൾ സൂവിശേഷ വിരോധികളായ ഒരു കുട്ടം ആക്രമകാരികൾ ക്രൂരമായി മർദ്ദിച്ചു. ഹിന്ദിക്കാരണ് ഇവിടെ കൂടിവരുന്നത്. പാസ്റ്ററെയും ഭാര്യയെയും മർദിച്ചപ്പോൾ തടയാൻ ശ്രമിച്ച വിശ്വാസികളെയും മർദിച്ചു. ആരും 1ഫോട്ടോയും വീഡിയോയും എടുക്കാതിരിക്കാൻ എല്ലാവരുടെയും മൊബൈൽ ഫോണുകൾ ആദ്യം തന്നെ പിടിച്ചു വാങ്ങിച്ചു, മണിപ്പൂരിൽ നടക്കുന്നതുപോലെ തന്നെ ഇവിടെയും ആക്കും എന്ന് വന്നവർ പറയുന്നുണ്ടായിരുന്നു. ഇനിയും ഇവിടെ മീറ്റിംഗ് നടത്തിയാൽ വീണ്ടും പ്രശ്നം ഉണ്ടാക്കും എന്ന് പറഞ്ഞാണ് അവർ പോയത്.മുഖത്തും ശരീരത്തും മർദ്ദനം മുഖാന്തരം ഉണ്ടായ പരുക്കുകളാൽ വേദനയിൽ ആയിരിക്കുന്ന ദൈവദാസനെയും കുടുംബത്തെയും ദൈവമക്കളെയും പ്രാർത്ഥനയിൽ
ഓർത്താലും.

LEAVE A REPLY

Please enter your comment!
Please enter your name here