വാർത്ത: സൂന്ദരേശൻ പോത്തൻ ക്കോട്
തിരുവനന്തപുരം : മണിപൂരിൽ കുക്കി വിഭാഗത്തിൽപ്പെട്ട മൂന്ന് സ്തീകളെ ക്രൂരമായി പീഡിപ്പിക്കുകയും നഗ്നരാക്കി റോഡിലൂടെ നടത്തിയതും ഭാരത സംസ്ക്കാരത്തെ മുറിവേൽപ്പിച്ചതും, ഇന്ത്യയുടെ ചരിത്രത്താളുകളിൽ ഇടം പിടിക്കുന്ന ഏറ്റവും വലിയ അപഹാസ്യമാണെന്നും ഇതിനെതിരെ ശക്തമായ നടപടിയെടുക്കേണ്ടതാണ് അത്യാവശ്യമാണന്നും ക്രിസ്ത്യൻ മീഡിയാ അസോസിയേഷൻ (CMA) പ്രസിഡന്റ് പോൾ സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. അതിക്രൂരമായ സംഭവ വികാസങ്ങൾ നടന്നിട്ടും. മണിപൂർ സർക്കാരുo, കേന്ദ്ര സർക്കാരും മൗനം പാലിക്കുന്നത് രാജ്യ ത്തിലെ ജനങ്ങൾക്കിടെ ആശങ്ക പടർത്തുന്നതുമാണെന്നും, ഉഴമലയ്ക്കൽ ഐക്യ പാസ്റ്റേഴ്സ് ഫെലോഷിപ്പ് നടത്തിയ മണിപ്പൂർ ഐക്യദാർഢ്യ പ്രാർത്ഥനാ സംഗമത്തിൽ പറഞ്ഞു.
ലോകരാജ്യങ്ങൾക്കു മുന്നിൽ ഇന്ത്യയെ അപമാനിച്ച ക്രൂരന്മാർക്കെതിരെ നടപടിയെടുക്കുകയും മണിപ്പൂരിൽ സമാധാനം പുന:സ്ഥാപിക്കാൻ മോദി സർക്കാർ അടിയന്തിര നടപടിയെടുക്കണമെന്നും തന്റെ പ്രസംഗത്തിൽലൂടെ ആവശ്യപ്പെട്ടു.
ക്രൈസ്തവരെ തിരഞ്ഞുപിടിച്ച് കശാപ്പ് ചെയ്യുന്നതും ദേവാലയങ്ങളും സ്ഥാപനങ്ങളും തകർക്കുന്നതും കണ്ടില്ലെന്ന് നടിക്കുവാൻഭാരത ക്രൈസ്തവർക്ക് കഴിയുന്നതല്ല. .
മണിപൂരിലുണ്ടായ ഭയാനകമായ സംഭവങ്ങളുടെ യാർത്ഥ ചിത്രം ഇനിയും വെളിപ്പെട്ടിട്ടില്ല.
അഞ്ഞുറോളം ക്രിസ്ത്രീയ ദേവാലയങ്ങളും ആയിരക്കണക്കിനു ക്രൈസ്തവരുടെ ഭവനങ്ങളും തെരഞ്ഞുപിടിച്ചു അക്രമണം നടത്തിയപ്പോഴും ഭരണാധികരികളുടെ മൗനം രാജ്യമെമ്പാടും വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഇതിനെതിരെ ഭാരത ക്രൈസ്തവ മീഡിയ കൾ രംഗത്തിറങ്ങണമെന്നും, CMA യുടെയും ജി.എം മീഡിയയുടേയും പരിപൂർണ്ണ പിൻതുണ ഉണ്ടെന്നും താൻ കൂട്ടി ചേർത്തു.




